1 GBP = 107.12
breaking news

അമേരിക്കന്‍ സര്‍വകലാശാലയില്‍ അഗ്‌നിശമന വിഭാഗത്തിന്റെ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു

അമേരിക്കന്‍ സര്‍വകലാശാലയില്‍ അഗ്‌നിശമന വിഭാഗത്തിന്റെ  വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു

കണക്റ്റിക്കറ്റ്: അമേരിക്കയില്‍ കണക്റ്റിക്കറ്റ് സര്‍വകലാശാലയില്‍ അഗ്‌നിശമന വകുപ്പിന്റെ വാഹനമിടിച്ച് 19കാരിയായ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന അപകടത്തില്‍ വെസ്റ്റ് ഹാര്‍ട്ട്‌ഫോഡ് നിവാസിയായ ജെഫ്‌നി പാലി ചെമ്മരപ്പള്ളിലാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒന്നേകാലിനാണ് സംഭവം. അഗ്‌നിശമനവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന ഗാരേജിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു ജെഫ്‌നി. അടിയന്തര വിവരത്തെ തുടര്‍ന്ന് പുറത്തിറക്കിയ ഫയര്‍ എഞ്ചിന്‍, തുറന്ന വാതിലില്‍ തട്ടി വീണ ജെഫ്‌നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് സ്‌റ്റേറ്റ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more