1 GBP = 105.54
breaking news

മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം  ഒക്ടോബര്‍ 26ന് നോട്ടിങ്ഹാമില്‍

മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം  ഒക്ടോബര്‍ 26ന് നോട്ടിങ്ഹാമില്‍

 മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് തയ്യില്‍ ജസ്റ്റിന്റെ തുറന്ന കത്ത്

(സ്വന്തം ലേഖകന്‍)

മഞ്ഞിനോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണില്‍ പണിയെടുക്കുന്ന മലബാറിലെ മലയോര കര്‍ഷകന്റെ മനസ്സിന്റെ മണിയറയില്‍ മങ്ങാതെ മായാതെ മാറ്റൊലികൊള്ളുന്ന നിത്യ ദുഖത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ കഷ്ടനഷ്ടങ്ങളുടെ വേദനകളുടെ എടും ഭാവവും ഹൃദയത്തില്‍ ആവാഹിച്ച കര്‍ഷക മക്കളെ തോമാപുരം മക്കളെ പ്രിയ സുഹൃത്തുക്കളെ,

നാളുകളായി നാം കാത്തിരുന്ന നമ്മുടെ ചിറ്റാരിക്കാല്‍ സംഗമത്തിന് തിരശീല ഉയരുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം .മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം ഒക്ടോബര്‍ 26ന് 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നോട്ടിങ്ങാമില്‍ വച്ച് നടക്കുമ്പോള്‍ നോട്ടിങ്ഹാമിന്റെ പച്ചപുല്‍മേടിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.. നമ്മുടെ പ്രിയ കിഴക്കേല്‍ ബെന്നിച്ചേട്ടന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു. ഇനിയും വരുവാന്‍ തീരുമാനിക്കാത്തവര്‍ ദയവായി ഒരു പുനര്‍വിചിന്തനം നടത്തണമേ .

ഒരുമയോടെ സ്‌നേഹത്തോടെ ചിറ്റാരിക്കാല്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു നാടിനും നാട്ടുകാര്‍ക്കും മക്കള്‍ക്കും നന്മ വിതറി സന്തോഷത്തിന്റെ ആനന്ദത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് കൈകോര്‍ക്കാം . ഒരിക്കല്‍ കൂടി എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.

ഒത്തിരി സ്‌നേഹത്തോടെ

ജസ്റ്റിന്‍ തയ്യില്‍, നോട്ടിങ്ങാം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more