1 GBP = 106.82
breaking news

സൈന്യത്തിന് സല്യൂട്ടുമായി സച്ചിന്‍; ‘നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നു, ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്തത്’

സൈന്യത്തിന് സല്യൂട്ടുമായി സച്ചിന്‍; ‘നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നു, ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്തത്’

മുംബൈ: കായികതാരങ്ങള്‍ രാജ്യത്തെ പ്രതിനിഥാനം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും, സൈനികരാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. പാകിസ്താന്‍ യുദ്ധക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച, റിട്ടയേര്‍ഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ദിലിപ് പരുള്‍ക്കറിന്റെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു സച്ചിന്റെ പ്രതികരണം. സ്വാതന്ത്ര്യത്തിലേക്കുള്ള നാല് മൈലുകള്‍; പാകിസ്താന്‍ യുദ്ധത്തടവില്‍ നിന്നുള്ള രക്ഷപ്പെടല്‍ എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സച്ചിന്‍. ഫെയ്ത്ത് ജോണ്‍സണാണ് പുസ്തകമെഴുതിയിരിക്കുന്നത്. മീന ഷെത്തെയുംശംഭുവും ചേര്‍ന്നൊരുക്കിയ മറാത്തി പതിപ്പിന്റെ പേര് വീര്‍ഭരാരി എന്നാണ്. ചടങ്ങില്‍ ബാറ്റ്മിന്റണ്‍ താരം ഗോപീചന്ദും പങ്കെടുത്തു.

സൈന്യത്തിലെ ആദരണീയര്‍ക്കൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. സൈന്യം ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതിനെല്ലാം നന്ദിയുണ്ടെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. താനും ഗോപീചന്ദും പോലെയുള്ള സ്‌പോര്‍ട്‌സ് താരങ്ങള്‍ രാജ്യത്തെ പ്രതിനിഥീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, നിങ്ങളാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും എയര്‍ഫോഴ്‌സില്‍ ഹോണററി ക്യാപ്റ്റന്‍ കൂടിയായ സച്ചിന്‍ പറഞ്ഞു

Post Your Comments Here ( Click here for malayalam )

Press Esc to close
show more