1 GBP = 106.18
breaking news

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം; രണ്ടുപേര്‍ അറസ്റ്റില്‍

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം പരത്തിയതിന്റെ പേരില്‍ ചെന്നൈയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നാമക്കല്‍ ദേവംകുറിച്ചി സ്വദേശി സതീഷ് ശര്‍മ, മധുര പാണ്ഡ്യന്‍ നഗര്‍ സ്വദേശി മദസാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഐടി പ്രൊഫഷണലായ സതീഷ് ശര്‍മയെ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന പേരിലാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

ജയലളിത ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെ സ്റ്റാഫിന്റെ സംഭാഷണമെന്ന പേരിലുള്ള ക്ലിപ്പ് ഒരു തമിഴ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് മദസാമിയുടെ പേരിലുള്ള കുറ്റം. എസി മെക്കാനിക്കാണ് ഇയാള്‍.

ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇതുവരെ നാല്‍പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ചെന്നൈ അപ്പോളോ ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more