1 GBP = 107.12
breaking news

മെത്രാഭിഷേക സ്ഥാനാരോഹണ തിരുകര്‍മ്മങ്ങളുടെ ക്രമം അറിയാമോ ? ഇല്ലെങ്കില്‍ ഇതാ….

മെത്രാഭിഷേക സ്ഥാനാരോഹണ തിരുകര്‍മ്മങ്ങളുടെ ക്രമം അറിയാമോ ? ഇല്ലെങ്കില്‍ ഇതാ….

പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന മെത്രാഭിഷേക വേദിയിലേക്ക് പ്രധാന കര്‍മ്മികരും നിയുക്ത മെത്രാനും കൃത്യം 1.30ന് സഹകാര്‍മ്മികരായ മറ്റു മെത്രാന്മാരാലും വൈദീകരാലും അനുഗതരായി എത്തിച്ചേരുന്നു.ഈ പ്രദക്ഷിണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ വീതം പങ്കുചേരുന്നതാണ്.12 മണി മുതല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിയ വിശ്വാസികള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുമ്പോള്‍ ഗായക സംഘം ഈ സമയത്ത് പ്രവേശന ഗാനം ആലപിക്കും.
പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തി കഴിയുമ്പോള്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച നിയമന പത്രം (ബൂളാ) വായിക്കപ്പെടും. തുടര്‍ന്ന് നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിക്കുന്ന ചടങ്ങാണ്.അതേ തുടര്‍ന്ന് പ്രധാന കാര്‍മ്മികനായ കര്‍ദ്ദിനാളിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രഖ്യാപനം നടത്തും.അതിന്റെ സമാപനത്തില്‍ വലതുകരം സുവിശേഷത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യും.തുടര്‍ന്ന് പ്രധാന കാര്‍മ്മികനായ കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ വി കുര്‍ബാന, പ്രാരംഭ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നു. സങ്കിര്‍ത്തനങ്ങളും മറ്റ് പ്രാര്‍ത്ഥനകളും ഈ അവസരത്തില്‍ മാറി മാറി ചൊല്ലുന്നു.തുടര്‍ന്ന് സുദീര്‍ഘമായ സുവിശേഷ വായന പ്രധാന കാര്‍മ്മികന്‍ നടത്തും.
unnamed-27
സുവിശേഷ വായനയ്ക്ക് ശേഷമാണ് മെത്രാന്‍ പട്ടം നല്‍കുന്ന ശുശ്രൂഷയുടെ ഏറ്റവും പ്രധാന കര്‍മ്മമായ കൈവയ്പ് പ്രാര്‍ത്ഥനാ ശുശ്രൂഷ നടക്കുന്നത്.രണ്ടു കൈവെയ്പ്പ് പ്രാര്‍ത്ഥനാകളാണുള്ളത്.ഇവ പൂര്‍ത്തിയാകുമ്പോഴേക്കും ജോസഫ് സ്രാമ്പിക്കല്‍ മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെടുകയും മെത്രാന്റെ ഔദ്യോഗിക സ്ഥാന ചിഹ്നങ്ങളായ മുടി/തൊപ്പി,വടി/അജപാലന ദണ്ഡ് എന്നിവ ധരിക്കാന്‍ യോഗ്യനായി തീരുകയും ചെയ്യുന്നു.
തുടര്‍ന്ന് നവ അഭിഷിക്തനായ മാര്‍ സ്രാമ്പിക്കല്‍ ജോസഫ് മെത്രാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരി. കുര്‍ബ്ബാന തുടരും.വി കുര്‍ബ്ബാന, സമാപന ആശിര്‍വാദത്തോടെ പൂര്‍ത്തിയായി കഴിയുമ്പോള്‍ മെത്രാഭിഷേക ശുശ്രൂഷകയുടെ മറ്റൊരു പ്രധാന കാര്യമായ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. ഇവിടെയും കര്‍ദ്ദിനാള്‍ തിരുമേനി തന്നെയാണ് പ്രധാന കാര്‍മ്മികന്‍. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും ഗീതങ്ങള്‍ക്കും ശേഷം പ്രധാന കാര്‍മ്മികനായ ആലഞ്ചേരി തിരുമേനിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന മെത്രാന്റെ ശിരസ്സില്‍ കൈവച്ച് സ്ഥാനാരോഹണ പ്രാര്‍ത്ഥന നടത്തുന്നു. ഈ പ്രാര്‍ത്ഥനയും പൂര്‍ത്തിയാകുമ്പോള്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ പൂര്‍ണ്ണമാകുന്നു. തുടര്‍ന്ന് തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായ എല്ലാ മെത്രാന്മാരും പുതിയ മെത്രാനെ ആശ്ലേഷിച്ച് അനുമോദിക്കുന്നു.
unnamed-28
വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കുചേരാന്‍ അവസരം ലഭിച്ച നമ്മള്‍ ഭാഗ്യമുള്ളവരാണ്.ദൈവത്തിന് നന്ദി പറഞ്ഞും പുതിയ ഇടയന് വേണ്ടി പ്രാര്‍ത്ഥിച്ചും തിരുകര്‍മ്മങ്ങളിലേക്ക് നമുക്ക് ഭക്തിപൂര്‍വ്വം പങ്കുചേരാം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more