1 GBP = 106.79
breaking news

ഷെഫീല്‍ഡ് ഓള്‍ യുകെ വോളീബോള്‍ ടൂര്‍ണ്ണമെന്റ് നാളെ; മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യാഥിതി

ഷെഫീല്‍ഡ് ഓള്‍ യുകെ വോളീബോള്‍ ടൂര്‍ണ്ണമെന്റ് നാളെ; മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യാഥിതി

യുകെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറിക്കൊണ്ട്, പ്രഗത്ഭ ടീമുകളുടെ സാന്നിദ്ധ്യം കൊണ്ട് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രഥമ ഷെഫീല്‍ഡ് ഓള്‍ യുകെ ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ് നാളെ ശനിയാഴ്ച (08/10/2016) രാവിലെ 9 മണിക്ക് ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ ഉദ്ഘാടനം ചെയ്യപ്പെടും.
കേരളത്തിലെയും ഇന്ത്യയിലെ തന്നെയും അറിയപ്പെടുന്ന താരങ്ങളായിരുന്നു കൊണ്ട് ദേശീയ തലത്തിലും സംസ്ഥാന, യൂണിവേഴ്‌സിറ്റി തലങ്ങളിലും കഴിവുതെളിയിച്ച പ്രഗത്ഭ കളിക്കാരും നിരവധി യുവതാരങ്ങളും വിവിധ ടീമുകളില്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിന്റെ
ഉദ്ഘാടന മത്സരത്തില്‍ പ്രഗത്ഭരായ സ്‌പൈക്കേഴ്‌സ് പീറ്റര്‍ബറോ ആതിഥേയരായ ഷെഫീല്‍ഡ് സ്‌റ്റ്രൈക്കേഴ്‌സുമായി ഏറ്റുമുട്ടും. ലണ്ടന്‍, ബര്‍മിംങ്ഹാം, വോക്കിംങ്, കാര്‍ഡിഫ്, ലിവര്‍പൂള്‍, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് നടക്കുന്ന വിപുലമായ സമാപന ചടങ്ങില്‍ റവ. ഫാ. തോമസ് മടുക്കുംമൂട്ടില്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS,Coleridge Road, S9 5DA)വച്ചു നടക്കുന്ന ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് എല്ലാവര്‍ക്കും സൗജന്യ പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ ഭക്ഷണവും മുഴുവന്‍ സമയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഘാടകരായ ഷെഫീല്‍ഡ് സ്‌റ്റ്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബ് ടൂര്‍ണ്ണമെന്റിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോജി പത്തുപറയില്‍. 07886981614
ഡോണി സ്‌കറിയ. 07939616416

Post Your Comments Here ( Click here for malayalam )

Press Esc to close
show more