ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് വ്യക്തമാക്കി കൊണ്ട് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ്. ചികിത്സയുടെ ഭാഗമായി ജയലളിതയ്ക്ക് ദീര്‍ഘകാലം ആശുപത്രിവാസം തുടരേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്വാസകോശത്തിനും കരളിനും ദീര്‍ഘനാള്‍ ചികിത്സ നല്‍കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായികള്‍ നല്‍കുന്നുണ്ട്. അണുബാധയ്ക്കും ശ്വാസതടസത്തിനുമുള്ള മരുന്നുകള്‍ തുടരും. എയിംസ് ആശുപത്രിയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നാളെയും പരിശോധന തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇതില്‍ ആരോഗ്യനില അറിയിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.
പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്നോ അതില്‍ വ്യക്തമാക്കിയിരുന്നില്ല.
ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീലിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ തുടരുന്നത്.
click on malayalam character to switch languages