1 GBP = 105.61
breaking news

കലയുടെ കേളികൊട്ടിന് യോര്‍ക്ക്‌ഷെയറില്‍ തിരിതെളിഞ്ഞു. ഹംബര്‍ ആന്‍ഡ് യോര്‍ക്ക് ഷെയര്‍ റീജിയണല്‍ കലാമേള യുക്മ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു

കലയുടെ കേളികൊട്ടിന് യോര്‍ക്ക്‌ഷെയറില്‍ തിരിതെളിഞ്ഞു. ഹംബര്‍ ആന്‍ഡ് യോര്‍ക്ക് ഷെയര്‍ റീജിയണല്‍ കലാമേള യുക്മ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു

വേക് ഫീല്‍ഡ്: യുക്മ കലാമേളകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് ഹംബര്‍ ആന്‍ഡ് യോര്‍ക്ക് ഷെയര്‍ റീജിയണല്‍ കലാമേള യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും യുക്മ ദേശീയ കലാമേള കണ്‍വീനറും കൂടിയായ ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥിയായി.

റീജിയണല്‍ പ്രസിഡന്റ് ശ്രീ അലക്‌സ് അബ്രാഹാമിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനത്തില്‍ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ശ്രീ അബ്രഹാം ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ ജയകുമാര്‍ നായര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. മികച്ച ജനപങ്കാളിത്തത്തോട് കൂടിയുള്ള കലാമേളയാണ് യോര്‍ക്ക് ഷെയറില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒമ്പതോളം അംഗ അസ്സോസിയേഷനുകളില്‍ നിന്ന് ആദ്യമായാണ് ഇത്രയും മത്സരാര്തഥികള്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

മൂന്ന് വേദികളിലായി നടക്കുന്ന മേളക്ക് മികച്ച സൗകര്യങ്ങളാണ് ഹംബര്‍ ആന്‍ഡ് യോര്‍ക്ക് ഷെയര്‍ റീജിയണ്‍ ഒരുക്കിയിട്ടുള്ളതെന്ന് ദേശീയ കലാമേള കണ്‍വീനര്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. കലാമേളയുടെ ഭംഗിയായ നടത്തിപ്പിന് റീജിയണല്‍ സെക്രട്ടറി ശ്രീ വര്‍ഗീസ് ഡാനിയേല്‍ നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ശ്രീ സോജന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശാലയും പ്രവര്‍ത്തിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more