യുക്മ റീജിയണൽ കലാമേളകൾക്ക് ഇന്ന് കലാശക്കൊട്ട്…..സൌത്ത് വെസ്റ്റ് റീജിയണൽ കലാമേള റെയ്മോൾ നിധീരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ജയകുമാർ നായർ മുഖ്യാതിഥി. സജീഷ് ടോം, സണ്ണിമോൻ മത്തായി, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ വിശിഷ്ടാതിഥികൾ.
Oct 17, 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ കലാമേളക്കാലത്തിന് ഒക്ടോബർ 3 ശനിയാഴ്ച തുടക്കം കുറിച്ചു. ആദ്യവാരത്തിൽ തന്നെ നാല് റീജിയണുകളിൽ ഒരേസമയം കലാമേളകൾ വിജയകരമായി അരങ്ങേറിയതോടെ യുക്മയുടെ ഈ വർഷത്തെ കലോത്സവ സീസണിന് ആവേശകരമായ തുടക്കമായി. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിലാണ് ഒക്ടോബർ 3ന് കലാമേളകൾ നടന്നത്. ഒക്ടോബർ 10 ശനിയാഴ്ച മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിലും കലാമേള വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.
സൌത്ത് വെസ്റ്റ് റീജിയണൽ കലാമേള
യുക്മയിലെ ഏറ്റവും ശക്തമായ റീജിയണുകളിൽ ഒന്നായ സൌത്ത് വെസ്റ്റ് റീജിയൻ കലാമേള സാലിസ്ബറിയിലെ ചാഫിൻ ഗൊഡോൾഫിൻ സീനിയർ സ്കൂളിൽ ഇന്ന് അരങ്ങേറും. യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ യുക്മ മുൻ നാഷണൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് & ഡീൻ ഡപ്യൂട്ടി മേയറുമായ സജീഷ് ടോം, യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, യുക്മ മുൻ നാഷണൽ പ്രസിഡൻ്റും യൂത്ത് കോർഡിനേറ്ററുമായ ഡോ.ബിജു പെരിങ്ങത്തറ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വൈകുന്നേരം ചേരുന്ന സമാപനയോഗത്തിൽ യുക്മ ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി എന്നിവർ മുഖ്യാതിഥിമാരായിരിക്കും.
റീജിയണൽ പ്രസിഡൻ്റ് സുനിൽ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ദേശീയ സമിതിയംഗം രാജേഷ് രാജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ്, കലാമേള കോർഡിനേറ്റർ ബിജോയ് പി വർഗ്ഗീസ്, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ ഉൾപ്പടെയുള്ള നാഷണൽ, റീജിയണൽ ഭാരവാഹികൾ കലാമേളയുടെ വിവിധ ഘട്ടങ്ങളിൽ കലാമേള നഗറിലെത്തും.
യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ നടക്കും. യുക്മയുടെ ഏഴ് ശക്തമായ റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്. വിവിധ റീജിയണുകളിൽ നിന്നെത്തുന്ന മികച്ച കലാപ്രതിഭകൾ ഒരേ വേദിയിൽ സംഗമിക്കുമ്പോൾ, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കലാമാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ദേശീയ കലാമേള മാറുമെന്ന പ്രതീക്ഷയിലാണ് യുക്മ.
മാസങ്ങളായി നിരന്തര പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുമ്പോൾ, റീജിയണൽ കലാമേള വേദികളുടെ ഒരുക്കങ്ങളും അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുക്കും.
മത്സരത്തിലെ വിജയത്തിനപ്പുറം, യുകെയിൽ വളരുന്ന പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയോടും കലകളോടും പാരമ്പര്യത്തോടും ആത്മബന്ധം വളർത്തുന്ന സാംസ്കാരിക വേദി കൂടിയാണ് യുക്മ കലാമേള. ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിൽ മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും മറ്റു സമൂഹങ്ങളുമായി കൂടുതൽ ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ നിർണായക പങ്കുവഹിക്കുന്നു.
അംഗ അസോസിയേഷനുകൾ, റീജിയണൽ കമ്മിറ്റികൾ, കലാകാരന്മാർ, പരിശീലകർ, മാതാപിതാക്കൾ, വിധികർത്താക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനമാണ് ഓരോ കലാമേളയുടെയും വിജയത്തിന് പിന്നിൽ.
ഇനി കണ്ണുകൾ ചെൽറ്റൻഹാമിലേക്ക്
ഒക്ടോബറിലുടനീളം ഏഴ് റീജിയണുകളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന പ്രതിഭകൾ ഒടുവിൽ നവംബർ 7ന് ചെൽറ്റൻഹാമിലെ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മാറ്റുരയ്ക്കും.
റീജിയണൽ വേദികളിൽ നിന്ന് 2026 ദേശീയ കലാമേള വേദിയിലേക്കുള്ള ആ യാത്രയ്ക്ക് നാളെ സൌത്ത് വെസ്റ്റ് കലാമേളയോടെ സമാപനം കുറിക്കും. കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും ബ്രിട്ടീഷ് മണ്ണിൽ പുതിയ തലമുറയിലൂടെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന യുക്മയുടെ മഹത്തായ സാംസ്കാരിക ദൗത്യത്തിന്റെ മറ്റൊരു അധ്യായത്തിനാണ് ഇതോടെ തിരിതെളിയുന്നത്.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages