- ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത്യേക പരിശീലനവുമായി കലാഭവൻ ലണ്ടൻ.
- യുക്മ ദേശീയ കലാമേളയ്ക്ക് നാളെ ചെൽറ്റൻഹാമിൽ തിരിതെളിയും; ഏഴ് വേദികൾ ഒരുങ്ങി, അവസാനവട്ട ഒരുക്കങ്ങളുമായി സംഘാടക സമിതി
- മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടപടി
- പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് - കാർഗോ ഫോഴ്സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമായ സംഘാടകസമിതിയ്ക്ക് രൂപം നൽകി യുക്മ ദേശീയ നേതൃത്വം.
- യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ടു
- ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്പാക്കണമെന്ന് ആൻഡി ബേൺഹാം
- വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം
കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് വർണാഭമായ കൊടിയിറക്കം; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലിവർപൂളിൽ ആവേശമായി; കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്….. റണ്ണർ അപ്പ് സ്റ്റോക്ക്പോർട്ട്….. വിഗൺ മൂന്നാമത് രോഹൻ റോബിൻ കലാപ്രതിഭ….. ആൻ ട്രീസ ജോബി കലാതിലകം
- Oct 07, 2026
അനിൽ ഹരി(പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് വർണാഭമായ കൊടിയിറങ്ങി. യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലിവർപൂളിൽ ആവേശമായി
കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നിലനിർത്തി. മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ട് റണ്ണർ അപ്പായി. മൂന്നാം സ്ഥാനം വിഗൺ മലയാളി അസോസിയേഷനും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നാലാമതുമെത്തി.
രോഹൻ റോബിൻ കലാപ്രതിഭ, ആൻ ട്രീസ ജോബി കലാതിലകം
ലിവർപൂൾ: കലയുടെ വർണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലും കൊണ്ട് ലിവർപൂളിനെ ഒരു ദിവസം മുഴുവൻ കലയുടെ ഉത്സവഭൂമിയാക്കി മാറ്റിയ യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണാഭമായ കൊടിയിറക്കം.

ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിലെ ബ്രോട്ടൻ ഹാൾ കാത്തലിക് ഹൈസ്കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടന്ന കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ അഞ്ഞൂറിലധികം മത്സരാർത്ഥികൾ തങ്ങളുടെ അവിസ്മരണീയ കലാപ്രകടനങ്ങളുമായി വേദികളെ കീഴടക്കി.

രാവിലെ എട്ടുമണിയോടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതോടെ തന്നെ കലാമേളയുടെ ആവേശം വേദികളിലാകെ നിറഞ്ഞു. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ ഒരേസമയം വ്യത്യസ്ത വേദികളിലായി അരങ്ങേറി. കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ പ്രായവിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.

ഷീജോ വർഗ്ഗീസ് കലാമേള ഉദ്ഘാടനം ചെയ്തു.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ ട്രഷറർ ശ്രീ ഷീജോ വർഗ്ഗീസ് കലാമേള ഉദ്ഘാടനം ചെയ്തു.യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ സനോജ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. നോർത്ത് വെസ്റ്റിൽ നിന്നുള്ള യുക്മ നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കലാമേള കോഓർഡിനേറ്റർ ശ്രീ രാജീവ് സി. പി. നന്ദി അറിയിച്ചു.യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ ഭാരവാഹികൾ, വിവിധ അംഗ അസോസിയേഷനുകളുടെ പ്രതിനിധികൾ, മത്സരാർത്ഥികൾ, രക്ഷിതാക്കൾ, കലാസ്വാദകർ തുടങ്ങി വലിയൊരു ജനസഞ്ചയമാണ് ഉദ്ഘാടന ചടങ്ങിനും തുടർന്നുള്ള മത്സരങ്ങൾക്കും സാക്ഷിയായത്.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, നാഷണൽ കമ്മിറ്റി മെമ്പർ ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ രാജീവ് C P എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

195 പോയിന്റുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് കലാകിരീടം.
ദിവസം മുഴുവൻ നീണ്ടുനിന്ന വാശിയേറിയ കലാമത്സരങ്ങൾക്കൊടുവിൽ 195 പോയിന്റ് നേടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഈ വർഷത്തെ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാകിരീടം സ്വന്തമാക്കി.
122 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 65 പോയിന്റുമായി വിഗൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 60 പോയിന്റുമായി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നാലാം സ്ഥാനത്തെത്തി.

വ്യക്തിഗത മികവിനുള്ള ഏറെ ശ്രദ്ധേയമായ കലാപ്രതിഭ പട്ടം വിഗൻ മലയാളി അസോസിയേഷനിലെ രോഹൻ റോബിൻ സ്വന്തമാക്കി. കലാതിലക പട്ടം വിഗൻ മലയാളി അസോസിയേഷനിലെ ആൻ ട്രീസ ജോബി കരസ്ഥമാക്കി.

ഭാഷ കേസരി പട്ടവും ആൻ ട്രീസ ജോബി സ്വന്തമാക്കിയപ്പോൾ, കലാമേളയിലെ ശ്രദ്ധേയമായ നാട്യ മയൂരം പട്ടം ബെറി മലയാളി കൾച്ചറൽ അസോസിയേഷനിലെ നിമ്മി ചിന്നു തോമസും മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ അമൈഗ അനീഷും പങ്കിട്ടെടുത്തു.

വ്യക്തിഗത ചാമ്പ്യന്മാർ:
വിവിധ പ്രായവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വ്യക്തിഗത ചാമ്പ്യന്മാരായത്

കിഡ്സ്: ക്രിസ്റ്റൽ ജീവൻ – നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
സബ്-ജൂനിയർ: എഥൽ റോസ് ബിനു – നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
ജൂനിയർ: ആൻ ട്രീസ ജോബി – വിഗൻ മലയാളി അസോസിയേഷൻ
സീനിയർ: നിമ്മി ചിന്നു തോമസ് – ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ.
വേദികൾ നിറഞ്ഞ് കലാസ്വാദകർ.
ഓരോ മത്സരവേദിക്കു മുന്നിലും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കാണികളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. നടനചാരുതയുടെ വിസ്മയങ്ങൾ തീർത്ത ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തയിനങ്ങൾ കാണികളുടെ മനം കവർന്നു. നാടൻപാട്ടിന്റെയും ലളിതഗാനത്തിന്റെയും മാധുര്യവും സാഹിത്യ മത്സരങ്ങളുടെ വൈവിധ്യവും ചേർന്നതോടെ കലാമേള അക്ഷരാർത്ഥത്തിൽ ഒരു വലിയ കലാവിരുന്നായി മാറി.

കുട്ടികൾ മുതൽ മുതിർന്നവർ വരെ വേദികളിൽ കാഴ്ചവച്ച മികവുറ്റ പ്രകടനങ്ങൾ കാണികളുടെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് നൃത്തവേദികളിൽ പതിവായി വനിതാ മത്സരാർത്ഥികളുടെ ശക്തമായ സാന്നിധ്യമാണ് ശ്രദ്ധേയമാകാറുള്ളതെങ്കിൽ, ഇത്തവണ സൂപ്പർ സീനിയർ വിഭാഗത്തിൽ ആദ്യമായി ഗ്രൂപ്പ് ഡാൻസുമായി വേദിയിലെത്തിയ പുരുഷ മത്സരാർത്ഥികൾ ആവേശകരമായ പ്രകടനത്തിലൂടെ കാണികളെ ത്രസിപ്പിച്ചത് കലാമേളയിലെ വേറിട്ട കാഴ്ചയായി. ഓരോ മത്സരവേദിയും മലയാളത്തിന്റെ ഭാഷയും കലയും സംസ്കാരവും പ്രവാസി പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ യുക്മ കലാമേളകൾ വഹിക്കുന്ന വലിയ പങ്ക് വിളിച്ചോതുന്നതായിരുന്നു. മനസ്സിന്റെ ഇരുട്ടകറ്റി അന്തർപ്രകാശം പകരാനുള്ള കലയുടെ അതുല്യമായ ശക്തിയെ ഓർമ്മപ്പെടുത്തുന്ന സാംസ്കാരിക സംഗമമായി ലിവർപൂൾ കലാമേള മാറി.

സമാപന സമ്മേളനത്തിൽ പ്രമുഖരുടെ സാന്നിധ്യം.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ശ്രീ അലക്സ് വർഗ്ഗീസ് മുഖ്യാതിഥിയായിരുന്നു. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ്, യുക്മ നാഷണൽ പിആർഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ജാക്സൺ തോമസ് എന്നിവർ പങ്കെടുത്തു.

വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. തുടർന്ന് കലാകിരീടം, കലാപ്രതിഭ, കലാതിലകം, ഭാഷാകേസരി, നാട്യ മയൂരം തുടങ്ങിയ പ്രധാന പുരസ്കാരങ്ങളും സമ്മാനിച്ചു.
വിജയികളുടെ പേരുകൾ പ്രഖ്യാപിക്കുകയും കലാകിരീടം സമ്മാനിക്കുകയും ചെയ്തതോടെ രാവിലെ ആരംഭിച്ച കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് ആവേശകരമായ പരിസമാപ്തിയായി.

റീജിയണൽ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, നാഷണൽ കമ്മിറ്റിയംഗം ബിജു പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സനോജ് വർഗ്ഗീസ്, ഷാരോൺ ജോസഫ്, രാജീവ് സി.പി, അഭിറാം, അശ്വതി ശ്രീനാഥ്, ജെറിൻ ജോസ്, ജോസഫ് മാത്യു, ബിനോയ് മാത്യു, ബിജോയ് തോമസ്, അനിൽ ഹരി, ബിനു തോമസ്, ജനീഷ് കുരുവിള, സിജോ വർഗ്ഗീസ്, ജൂലിയസ് ജോസ്, ലിറ്റോ ടൈറ്റസ്, രാകേഷ് ജോർജ്ജ്, റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കലാമേളയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തി.

ദേശീയ കലാമേളയിലേക്ക് വിജയികൾ
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് നവംബർ 7-ന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

ദേശീയ വേദിയിൽ നോർത്ത് വെസ്റ്റ് റീജിയണിന്റെ അഭിമാനമായി മാറാനുള്ള അവസരത്തിനായി മത്സരാർത്ഥികൾ നടത്തിയ ആവേശകരമായ പോരാട്ടവും ഇത്തവണത്തെ കലാമേളയുടെ പ്രധാന സവിശേഷതയായി.
2027 കലാമേള ഒക്ടോബർ 9-ന്.
കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് അടുത്ത വർഷത്തെ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ തീയതിയും പ്രഖ്യാപിച്ചു. 2027 ഒക്ടോബർ 9-നാണ് അടുത്ത റീജിയണൽ കലാമേള നടക്കുക.

മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി വിപുലമായ പാർക്കിംഗ് സൗകര്യവും വിവിധ വേദികളിലേക്കുള്ള സുഗമമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

അഞ്ഞൂറിലധികം മത്സരാർത്ഥികളുടെ പ്രതിഭാപ്രകടനങ്ങളും, കലാകിരീടത്തിനായുള്ള വാശിയേറിയ പോരാട്ടവും, വിവിധ വേദികളിലായി അരങ്ങേറിയ കലാവിസ്മയങ്ങളും ചേർന്ന് യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ലിവർപൂളിലെ മലയാളി സാംസ്കാരിക ചരിത്രത്തിൽ മറ്റൊരു മനോഹര അധ്യായം കുറിച്ചുകൊണ്ട് തിരശീല വീണു.

Latest News:

ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത...
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താൽപര്യമുള്ളവർക്കായി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ABHINAYA – Th...Associations
യുക്മ ദേശീയ കലാമേളയ്ക്ക് നാളെ ചെൽറ്റൻഹാമിൽ തിരിതെളിയും; ഏഴ് വേദികൾ ഒരുങ്ങി, അവസാനവട്ട ഒരുക്കങ്ങളുമായ...
പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്സ് ദേശീയ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ | പി.സ...uukma
മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട...
ഫ്ലോറിഡ: ബ്രിട്ടനിലെ സസെക്സ് ഡച്ചസ് മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിളിനെ (82) അമേരിക്കൻ ഫെഡറ...World
പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് - കാർഗോ ഫോഴ്സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമാ...
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നവംബർ 07 ന് ചെൽറ്റൻഹാമിൽ വച്ച് നടക്കുന്ന പ...uukma
യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ട...
ലണ്ടൻ: യൂറോപ്പിലുടനീളം വീണ്ടും വ്യാജ ബോംബ് ഭീഷണികൾ. ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഇറ്റലി, ഹ...UK NEWS
ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്...
ലണ്ടൻ: ബ്രിട്ടനിൽ ജോലി ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ ശമ്പളവിവരവും പരസ്യത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്...UK NEWS
വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...World
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങു...India
Post Your Comments Here ( Click here for malayalam )
Latest Updates
- ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത്യേക പരിശീലനവുമായി കലാഭവൻ ലണ്ടൻ. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താൽപര്യമുള്ളവർക്കായി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ABHINAYA – The Art of Expression Through Dance’ എന്ന പേരിൽ പ്രത്യേക പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥകൾ എന്നിവ പ്രേക്ഷകരിലേക്ക് മനോഹരമായും അർത്ഥവത്തായും ഫലപ്രദമായും എത്തിക്കുന്നതിനുള്ള വിവിധ അഭിനയ സങ്കേതങ്ങളിൽ പരിശീലനം നൽകുക എന്നതാണ് ഈ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. സംസ്കൃതത്തിലെ ‘അഭിനയ’ (Abhinaya) എന്ന പദത്തിന്റെ ആശയം അർത്ഥത്തെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ്. മുഖഭാവങ്ങൾ, നേത്രചലനങ്ങൾ,
- മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടപടി ഫ്ലോറിഡ: ബ്രിട്ടനിലെ സസെക്സ് ഡച്ചസ് മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിളിനെ (82) അമേരിക്കൻ ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കൈവശം വച്ചെന്ന കേസിലാണ് ഫ്ലോറിഡയിലെ ടാമ്പയ്ക്ക് സമീപത്തുനിന്ന് വെള്ളിയാഴ്ച പുലർച്ചെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു. കഴിഞ്ഞ മാസം പിതാവിനെതിരായ ആരോപണങ്ങളിൽ താൻ അതീവ ദുഃഖിതയാണെന്ന് മേഗൻ പ്രതികരിച്ചിരുന്നു. ഫിലിപ്പീൻസിലെ പിതാവിന്റെ മുൻവസതിയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയെന്ന ആരോപണം മേഗന്റെ അർധസഹോദരൻ
- വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ സമിതിയുമായി നിർണായക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്താൻ പുതിയ വ്യോമാക്രമണങ്ങൾ അനിവാര്യമാണോ എന്ന കാര്യത്തിലാണ് പെന്റഗണിലെയും സുരക്ഷാ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി വൈറ്റ് ഹൗസിൽ അതിസുപ്രധാനമായ യോഗങ്ങൾ നടന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ നവംബർ 9 അമാവാസി ആയതിനാൽ
- ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും. വെല്ലിംഗ്ടണിലെ എൻട്രി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസ് നിര
- പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛന് കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി പെരുമ്പാവൂര്‍: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന് മഹേശ്വര് കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. രണ്ടാനച്ഛന് പൊലീസിനോട് പറഞ്ഞത് കുട്ടി മരിച്ചത് ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചന് കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാനച്ഛന്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ






click on malayalam character to switch languages