യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു; നവാഗതരായി ഡോർചെസ്റ്റർ മലയാളി അസോസിയേഷൻ; കലാപ്രതിഭകളെത്തുന്നത് 24 അംഗ അസോയിയേഷനുകളിൽ നിന്ന്
Oct 07, 2026
സുജു ജോസഫ്, പി ആർ ഓ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സാലിസ്ബറി: യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 17 ന് സാലിസ്ബറിയിൽ നടക്കുന്ന സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. അഞ്ഞൂറിലധികം മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തിലെ സർവ്വകാല റെക്കോർഡ് മറികടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കലാമേളയുടെ ആവേശം അംഗ അസോസിയേഷനുകളും ഏറ്റെടുത്തിരിക്കുകയാണ് ഇക്കുറി. കലാമേളയിൽ നവാഗതരായി ഡോർചെസ്റ്റർ മലയാളി അസ്സോസിയേഷൻ പ്രതിഭകൾ രംഗത്തുണ്ട്. അടുത്തിടെ യുക്മ അംഗത്വം ലഭിച്ച ഡോർചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അനു തങ്കച്ചൻ, സെക്രട്ടറി റോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനകം തന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് കലാമേളയിൽ പങ്കെടുക്കുന്നതിനായി നടത്തി വരുന്നത്.
തുടർച്ചയായി ഇത് അഞ്ചാം തവണയാണ് റീജിയണൽ കലാമേളയ്ക്ക് സാലിസ്ബറി വേദിയാകുന്നത്. സാലിസ്ബറിയിലെ ഷാഫിൻ ഗൊഡോൾഫിൻ സീനിയർ സ്‌കൂളിൽ അഞ്ചു വേദികളിലായി രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റീജിയണിലെ 24 അംഗ അസ്സോസിയേഷനുകളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് കലാമേളയ്ക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തി വരുന്നത്. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കുകളും ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകൾക്ക് അയച്ചു നൽകിയിട്ടുണ്ടെന്നും, ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും സെക്രട്ടറി ജോബി തോമസ് അറിയിച്ചു.
അഞ്ഞൂറിലേറെ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേള വേദിയിൽ ഇക്കുറിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന കലാമേളയിൽ സൗജന്യ കാർപാർക്കിംഗ് ഷാഫിൻ ഗൊഡോൾഫിൻ സീനിയർ സ്‌കൂളിലും തൊട്ടടുത്ത് തന്നെയുള്ള അനുബന്ധ സ്ഥാപനമായ ഷാഫിൻ ഗോഡോൾഫിൻ പ്രീപ്പറേറ്ററി സ്‌കൂളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ വേദിയിൽ നിന്ന് നൂറ് മീറ്റർ അകലെ മാത്രമുള്ള സിറ്റി കൗൺസിൽ പെയ്ഡ് കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്. കലാമേളയുടെ കാറ്ററിംഗ് പാർട്ട്നറായ മട്ടാഞ്ചേരി റെസ്റ്റോറന്റ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, ഇൻഫിൻ ടൂർസ് ആൻഡ് ട്രാവൽസ്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജിയ ട്രാവെൽസ്, ക്യൂബക്സ് ലേർണിംഗ്, ആക്‌സിമിക്സ് ഡിജിറ്റൽ പ്രിന്റിങ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, മന്യ കളക്ഷൻസ്, ബെറ്റർ ഫ്രെയിംസ് എന്നിവരാണ് കലാമേളയുടെ സ്‌പോൺസർമാർ. ജെ എം പി സോഫ്റ്റ്വെയർ ടെക്നിക്കൽ പാർട്ട്ണറും യുക്മ ന്യൂസ് മീഡിയ പാർട്ണറുമാകും.
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
click on malayalam character to switch languages