1 GBP = 127.90
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള നാളെയുക്മ വൈസ് പ്രസിഡൻ്റ് സ്‌മിതാ തോട്ടം ഉദ്ഘാടനം ചെയ്യും….. ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി വിശിഷ്ടാതിഥി…..സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടകൻ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള നാളെയുക്മ വൈസ് പ്രസിഡൻ്റ് സ്‌മിതാ തോട്ടം ഉദ്ഘാടനം ചെയ്യും….. ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി വിശിഷ്ടാതിഥി…..സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടകൻ

സാജൻ പടിക്കമ്യാലിൽ
(പി ആർ ഒ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി; കലാവിസ്മയ പ്രകടനങ്ങൾ റെയിലിയിൽ നാളെ ; മാറ്റുരക്കുവാൻ അഞ്ഞൂറിലേറെ കലാപ്രതിഭകൾ.

ബെഡ്ഫോർഡ്: :യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ, ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള ഒക്ടോബർ 3 ന് ശനിയാഴ്ച റെയിലിയിൽ അരങ്ങേറും. ഈസ്റ്റ് ആംഗ്ലിയ റീജണിലെ 25 അംഗ അസോസിയേഷനുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാപ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാനെത്തുന്നത്.

റെയിലിയിലെ ദി സ്വയൻ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് കലാമേളക്ക് വേദി ഒരുങ്ങുന്നത്. നൃത്തം, സംഗീതം, പ്രസംഗം, അഭിനയം തുടങ്ങി വിവിധ കലാരൂപങ്ങളിലായി മത്സരാർത്ഥികൾ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രതിഭ പുറത്തെടുക്കുമ്പോൾ വേദി ദർശിക്കുക കലാവിസ്മയങ്ങളുടെ അപാരതയും, കലയുടെ കേളികൊട്ടും ആവും.

കലാപ്രതിഭകളെയും, ആസ്വാദകരെയും വരവേൽക്കുവാനും മത്സരാർത്ഥികൾക്കായുള്ള വേദികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായി ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, കൺവീനർ സുമേഷ് അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു.

കലാമേളയുടെ മത്സരവേദിയിൽ സ്വന്തം കലാപ്രതിഭ തെളിയിക്കുന്നതിനൊപ്പം, ഇതര കലാകാരുടെ പ്രകടനങ്ങൾ ആസ്വദിക്കുവാനും സൗഹൃദവും സഹകരണവും പങ്കുവയ്ക്കാനും കലാമേള അവസരമൊരുക്കും.

വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന വൈവിധ്യവും മാത്സര്യം നിറഞ്ഞതുമായ കലാമാമാങ്കങ്ങൾ വർണവിസ്മയങ്ങൾ വിതറുമ്പോൾ, ആസ്വദിക്കുവാനും നേർസാക്ഷികളാകുവാനും കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Venue: The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more