- ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും
- റസ്സൽ ബ്രാൻഡിന്റെ ജയിൽ സന്ദേശം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ലേബർ പാർട്ടി നേതാവ് ലൂസി പവൽ
- സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട നിരകൾ
- ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുന്നു
- യുവാക്കളെ തൊഴിൽരഹിത ആനുകൂല്യങ്ങളിൽ നിന്ന് ജോലിയിലേക്ക് എത്തിക്കാൻ വൻ പരിഷ്കാരം; 2036ഓടെ 4.4 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യം
- യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ബ്രിട്ടൻ; ഭാവി നയങ്ങൾ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ആൻഡി ബേൺഹാം
- ബ്രിട്ടീഷ് പോലീസിൽ നിഷ്പക്ഷത ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ; ‘രണ്ടുതരം നീതി’ ആരോപണങ്ങൾക്കെതിരെ ഷബാന മഹ്മൂദ്
ലിവർപൂളിൽ നാളെ കലയുടെ പൂരക്കാഴ്ച; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് ഉദ്ഘാടനം ചെയ്യും…..
- Oct 02, 2026
അനിൽ ഹരി (പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ്)
ലിവർപൂൾ: കലയുടെ വർണ്ണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലുമായി നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാമാമാങ്കം യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ലിവർപൂളിൽ അരങ്ങേറും. ലിവർപൂളിലെ ബ്രോട്ടൻ ഹാൾ കാത്തലിക് സ്കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടക്കുന്ന കലാമേള, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ, യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ദേശീയ സമിതിയംഗം ബിജു പീറ്റർ വിശിഷ്ടാതിഥിയാകും.
റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിക്കും. കാലാമേള കോർഡിനേറ്റർ രാജീവ് സി പി നന്ദിയർപ്പിക്കും.
കലാമേളയോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ നാഷണൽ പി.ആർ ഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, യുക്മ സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ്, തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർത്ഥികളും ഇക്കുറി കലാമേളയുടെ ഭാഗമാകുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അന്നൂറിലധികം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നതോടെ ലിവർപൂൾ മലയാളികൾക്ക് ആവേശം നിറഞ്ഞ ഒരു കലാദിനത്തിനാണ് വേദിയാകുന്നത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ വ്യത്യസ്ത വേദികളിലായി അരങ്ങേറും.
രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുകയും വൈകുന്നേരം 6 മണിയോടെ മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികളെ കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. ഇതോടൊപ്പം ഭാഷ കേസരി പട്ടം, നാട്യറാണി പട്ടം എന്നീ പുരസ്കാരങ്ങളും നൽകും. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം ദേശീയതലത്തിലേക്ക് മുന്നേറാനുള്ള അവസരവും റീജിയണൽ കലാമേള ഒരുക്കുന്നു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിയണൽ കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന മലയാളി പുതുതലമുറയ്ക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മലയാളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തുനിൽക്കാനും കലാമേളകൾ മികച്ച അവസരമാണ് ഒരുക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായവിഭാഗങ്ങളിലുള്ള കലാപ്രതിഭകൾ ഒരേ വേദിയിൽ ഒത്തുചേരുന്നതോടെ നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ വലിയൊരു സാംസ്കാരിക സംഗമം കൂടിയായി കലാമേള മാറും. കലാപ്രകടനങ്ങൾ നേരിൽ കണ്ടാസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളികളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കും സുഗമമായി പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിവിധ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളിലായി ഒരേസമയം മത്സരങ്ങൾ നടക്കുന്നതിനാൽ സമയബന്ധിതമായി കലാമേള പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകർ നടത്തിയിട്ടുണ്ട്.
റീജിയണൽ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകൾക്ക് ദേശീയ വേദിയിലേക്കും അവസരം ലഭിക്കും. റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ലഭിക്കുന്നവർക്കാണ് നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
അതിനാൽ തന്നെ വിജയകിരീടത്തിനൊപ്പം ദേശീയ കലാമേളയിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരങ്ങൾക്കാണ് ലിവർപൂൾ നാളെ സാക്ഷ്യം വഹിക്കുക.
കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കായി സ്കൂളിന്റെ അങ്കണത്തിൽ തന്നെ വിപുലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. സ്കൂൾ കോമ്പൗണ്ടിലെ പ്രോട്ടോകോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ട് പ്രോട്ടോകോൾ അനുസരിച്ച് മദ്യം, സിഗരറ്റ് എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് പൂർണമായും നിഷിദ്ധമാണ്.
രുചിവിരുന്നുമായി മദർ ഇന്ത്യ കിച്ചൻ

കലാമേളയുടെ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടാൻ മദർ ഇന്ത്യ കിച്ചൻ ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും. മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി ഭക്ഷണശാലയുടെ സേവനം ദിവസം മുഴുവൻ ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നൂറിലധികം മത്സരാർത്ഥികൾ, വിവിധ വേദികളിലായി അരങ്ങേറുന്ന കലാമത്സരങ്ങൾ, കലാതിലക-കലാപ്രതിഭ പട്ടങ്ങൾക്കായുള്ള പോരാട്ടം, ദേശീയ കലാമേളയിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ എന്നിവയോടെ യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ലിവർപൂളിൽ കലയുടെ പൂരക്കാഴ്ചയൊരുക്കും.
കലാമേളയുടെ സ്പോൺസർസ്
ടൈറ്റിൽ സ്പോൺസർ – ഡോ. സൈമൺസ് അക്കാദമി (Dr. Simon’s Academy )
സ്പോൺസേഴ്സ് –
മദർ ഇന്ത്യ കിച്ചൻ (Mother India Kitchen )
പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors)
ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors)
റോസ്റ്റർ കെയർ (Roster Care)
ഏലൂർ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK)
എൽ ടി സി ഗ്ലോബൽ കൺസൾട്ടൻസി (LTC Global Consultancy)
ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care)
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket )
ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing and Jewelry)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited )
ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ
(Click to Bring Groceries,Manchester )
ജോവൻ പെർഫ്യൂംസ് (Joven Perfume)
ബുക്ക് ബോക്സ് യു കെ (Book Box UK )
വിഷ്വൽ പാർട്ണർ : ANF
സോഫ്റ്റ്വെയർ പാർട്ടണർ : ജെ എം പി സോഫ്റ്റ് വെയർ (JMP Software )
മീഡിയ പാർട്ടണർ – UUKMA News
കാറ്ററിംഗ് പാർട്ടണർ : Mother India Kitchen
ഫോട്ടോഗ്രാഫി പാർട്ണർ :
ജീവൻ ഫോർ യു ഫോട്ടോഗ്രാഫി
(Jeevan4u)
ഇവൻറ് സപ്പോർട്ടേഴ്സ് :
UUKMA Nurses Forum (UNF),
UUKMA Charity Foundation,
UUKMA She Leads,
UUKMA Youth,
UUKMA Samsakarika Vedi,
UUKMA Malayalam Academy.
കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി
നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ രാജീവ് സി പി എന്നിവർ അറിയിച്ചു.
കലാമേള വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN WEST DERBY,
LIVERPOOL, L12 9HJ
Latest News:

ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാര...
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന...UK NEWS
റസ്സൽ ബ്രാൻഡിന്റെ ജയിൽ സന്ദേശം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ലേബർ പാർട്ടി നേതാവ് ലൂസി പവൽ
ലണ്ടൻ: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് ഹാസ്യനടൻ റസ്സൽ ബ്രാൻഡിന്റെ സന്ദ...Breaking News
സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട ന...
ലണ്ടൻ: ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡ്സിലെ സ്റ്റോർബ്രിഡ്ജിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് 8,500 വീടു...UK NEWS
കാർഡിഫ് ബോയ്സ് ക്ലെബ്ബിന്റെ ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന്
കാർഡിഫ്: കാർഡിഫ് ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്...Associations
ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളു...
ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ (GMA), യുക്മ യൂത്ത് (UUKMA Youth) എന്നിവയുമായി സഹകരിച്ച...Associations
മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക്: ആദ്യഘട്ടം ഡൽഹിയിൽ, ഉൾപ്പെടുത്തുക പൊതുവിജ്ഞാന ചോദ്യ...
കോഴിക്കോട്: വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്...Kerala
മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ...
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. പി ...Kerala
നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്...
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കാർഡിഫ് ബോയ്സ് ക്ലെബ്ബിന്റെ ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന് കാർഡിഫ്: കാർഡിഫ് ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റമ്മി പ്രേമികളെയും സുഹൃത്തുക്കളെയും ഒരുമിച്ചുകൂട്ടി സൗഹൃദത്തിന്റെയും ആവേശത്തിന്റെയും മനോഹരമായ വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും. കേരളത്തിന്റെ തനത് രുചികൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങളും ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമായിരിക്കും. കേരളീയ ഭക്ഷണവിഭവങ്ങളുടെ രുചിക്കൂട്ടുകൾക്കൊപ്പം സൗഹൃദവും സന്തോഷവും പങ്കുവെക്കാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. ടൂർണമെന്റ്
- ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുന്നു ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ (GMA), യുക്മ യൂത്ത് (UUKMA Youth) എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജിഎംഎ മലയാളി എംപവർമെന്റ് ഫോറം 2026 നവംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഗ്ലോസ്റ്ററിലെ ബെന്താം & വിറ്റ്കോംബ് വില്ലേജ് ഹാളിൽ നടക്കും. അറിയുക • ശാക്തീകരിക്കുക • മുന്നേറുക എന്ന ആശയത്തിൽ ഒരുക്കുന്ന ഫോറത്തിൽ, യുകെയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള നാല് പ്രമുഖ വ്യക്തികൾ, ബ്രിട്ടനിൽ ജീവിതം കെട്ടിപ്പടുക്കുന്ന കുടുംബങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളിൽ പ്രായോഗിക
- മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക്: ആദ്യഘട്ടം ഡൽഹിയിൽ, ഉൾപ്പെടുത്തുക പൊതുവിജ്ഞാന ചോദ്യങ്ങൾ കോഴിക്കോട്: വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ. കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘപരിവാർ സംഘടനയുടെ പുതിയ നീക്കം. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് ‘മയിൽപ്പീലി’ മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരീക്ഷ. അതേസമയം മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് നിയമനടപടിക്കൊരുങ്ങുകയാണ്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ
- മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ് കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളായ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം അവസാനം ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈകോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി പറയുന്നത്. കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. നേരത്തെ ടി വീണയെ
- നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാര്‍: ബിനോയ് വിശ്വം തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ. വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി കോണ്‍ഗ്രസിന്റേത് നെഹ്റുവിന്റേയും ഗാന്ധിയുടേയും പ്രത്യയശാസ്ത്രമെന്ന് പറയുമ്പോഴും വി ഡി സതീശന് സര്‍ക്കാര്‍ അതില്‍ നിന്ന് എത്ര ദൂരെയാണ് നില്‍ക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങളും പ്രശംസയും നല്‍കുകയാണ്. സവര്‍ക്കര്‍ക്ക് മാന്യത കല്‍പ്പിക്കുന്നുവെന്നും അദ്ദേഹം
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം
ജയകുമാർ നായർ (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ചെൽറ്റൻഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാപരവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖ നേതാക്കളെ വിശിഷ്ട സേവന പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവംബർ ഏഴ് ശനിയാഴ്ച ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ്
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും





click on malayalam character to switch languages