1 GBP = 126.90
breaking news

ഈസ്റ്റ് ആംഗ്ലിയ കലാമേള റജിസ്‌ട്രേഷൻ ഇന്ന് രാത്രി അവസാനിക്കും; ഒക്ടോ. 3 ന് റെയ്‌ലി സ്വൈൻപാർക്ക്  സ്‌കൂളിൽ റീജണൽ കലാമഹോത്സവം.

ഈസ്റ്റ് ആംഗ്ലിയ കലാമേള റജിസ്‌ട്രേഷൻ ഇന്ന് രാത്രി അവസാനിക്കും; ഒക്ടോ. 3 ന് റെയ്‌ലി സ്വൈൻപാർക്ക്  സ്‌കൂളിൽ റീജണൽ കലാമഹോത്സവം.

ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള അംഗ അസ്സോസ്സിയേഷനുകളിലെ പ്രവാസി കലാകാർക്ക് തങ്ങളുടെ സാംസ്കാരിക-സർഗ്ഗ  പ്രതിഭ പുറത്തെടുക്കുവാനും, മാറ്റുരക്കുവാനും അവസരം ഒരുങ്ങുന്ന  റീജണൽ കലാമേളക്കുള്ള റജിസ്‌ട്രേഷൻ നടപടികൾ ഇന്ന് രാത്രി പതിനൊന്നു മണിയോടെ (26  ന് ) അവസാനിക്കും. ഇനിയും രെജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.

സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം, അഭിനയം തുടങ്ങി കലാമേഖലകളിലെ സ്വന്തം പ്രതിഭക്ക് കൂടുതൽ മിഴിവേകി ഇതര കലാകാരുമായി മത്സരിക്കുന്നതിനുഉള്ള അവസരമാണ് യുക്മ കലാമേളയിലൂടെ മലയാളികൾക്കായി ഒരുങ്ങുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കുവാനും, വിജയികൾക്ക് ദേശീയ കലാമേളയിൽ മാറ്റുരക്കുവാനുമുള്ള യോഗ്യതയും ലഭിക്കുന്നതാണ്.

സ്വന്തം കലാപ്രതിഭ വേദിയിൽ പ്രദർശിപ്പിക്കുവാനും, ഇതര കലാകാരുടെ അവതരണങ്ങൾ ആസ്വദിക്കുവാനും, സ്വായത്തമാക്കുവാനുംസൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനും ലഭിക്കുന്ന സുവർണ്ണാവസരം, സാമൂഹിക തലത്തിൽ ഏറെ പ്രയോജനകരമാകും. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യ വിസ്മയങ്ങളും നിറഞ്ഞ റെയ്‌ലിയിലെ വേദിയിലേക്ക് എല്ലാ കലാസ്നേഹികളെയും  സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ജോബിൻ ജോർജ് – 07574674480
ജെയ്‌സൺ ചാക്കോച്ചൻ – 07359477189
സണ്ണിമോൻ മത്തായി –  07727993229
ഭുവനേഷ് പീതാബരൻ – 07862273000
സുമേഷ് അരവിന്ദാക്ഷൻ – 07795977571

Venue: The Swayne Park School,
Sir Walter Raleigh Drive, Rayleigh, Essex,  SS6 9BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more