1 GBP = 125.67
breaking news

ഗാബോണിന്റെ ദേശീയ ടീം കോച്ച് ആകാന്‍ നുറുകണക്കിന് അപേക്ഷകള്‍; പരിശോധിക്കാന്‍ സമിതി രൂപീകരിച്ച് അധികാരികള്‍

ഗാബോണിന്റെ ദേശീയ ടീം കോച്ച് ആകാന്‍ നുറുകണക്കിന് അപേക്ഷകള്‍; പരിശോധിക്കാന്‍ സമിതി രൂപീകരിച്ച് അധികാരികള്‍

അറ്റ്‌ലാന്റിക് തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മധ്യ ആഫ്രിക്കന്‍ രാജ്യമാണ് ഗാബോണ്‍ റിപബ്ലിക്. ഇക്വറ്റോറിയല്‍ ഗിനി, കാമറൂണ്‍, റിപബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഗാബോണ്‍ ഇപ്പോള്‍ സോക്കര്‍ ലോകത്തെ ചര്‍ച്ചയാണ്. മറ്റൊന്നുമല്ല. ഇവരുടെ ദേശീയ ടീം കോച്ച് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചതിന് ശേഷം ഇതുവരെ ഉണ്ടാകാത്ത പ്രതികരണമാണ് ഉണ്ടായിരിക്കുന്നത് എന്നത് തന്നെയാണ് കാരണം. 605 അപേക്ഷകളാണ് ഗാബോണ്‍ ദേശീയ ടീം മുഖ്യ പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് ലഭിച്ചിരിക്കുന്നത്.

അപേക്ഷകരുടെ എണ്ണം റെക്കോര്‍ഡിലെത്തിയതോടെ അപേക്ഷകള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുന്നതിനും മറ്റുമായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ് ഗാബോണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരിപ്പോള്‍. ഇതുവരെയില്ലാത്ത നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കാന്‍ പ്രാപ്തിയുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും, നേതൃപാടവുമുള്ള പരിശീലകരെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ദേശീയ ടീമിന്റെ ഭാവിയെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാട്, കളിക്കാരെ തെരഞ്ഞെടുക്കാനുള്ള വീക്ഷണപാടവം എന്നിവയും കോച്ചുമാരില്‍ പ്രത്യേക പാനല്‍ പരിശോധിക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിശീലകരാണ് വലിയ താല്‍പ്പര്യത്തോടെ അപേക്ഷിച്ചിരിക്കുന്നത് എന്നത് ഗാബോണിന്റെ ഫുട്‌ബോള്‍ അധികാരികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഏവരും ഉറ്റുനോക്കുന്ന കോച്ച് തെരഞ്ഞെടുപ്പ് ആയി ഇതുമാറി കഴിഞ്ഞു. ആരെല്ലാം അപേക്ഷകര്‍ എന്നുള്ള പട്ടിക പക്ഷേ ഗാബോണ്‍ പുറത്തുവിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more