യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളക്കുള്ള റജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും; കലാമേള ഒക്ടോബർ 3 ന് റെയ്ലി സ്വൈൻപാർക്ക് സ്കൂളിൽ…..
Sep 24, 2026
സാജൻ പടിക്കമ്യാലിൽ
(പി ആർ ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള അംഗ അസ്സോസ്സിയേഷനുകളിലെ കലാകാർക്ക് തങ്ങളുടെ സാംസ്കാരിക-സർഗ്ഗ പ്രതിഭ പുറത്തെടുക്കുവാനും, മാറ്റുരക്കുവാനും അവസരം ഒരുങ്ങുന്ന റീജണൽ കലാമേളക്കുള്ള റജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 26 ന് ശനിയാഴ്ച അവസാനിക്കും. ഇനിയും രെജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.
സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി നാനാ മേഖലകളിലെ പ്രതിഭയും, മികവും സംവാഹിച്ച് ഇതര കലാകാരുമായി മത്സരിക്കുന്നതിനുഉള്ള അവസരമാണ് യുക്മ കലാമേളയിലൂടെ മലയാളികൾക്കായി ഒരുങ്ങുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കുവാനും, വിജയികൾക്ക് ദേശീയ കലാമേളയിൽ മാറ്റുരക്കുവാനുമുള്ള യോഗ്യതയും ലഭിക്കുന്നതാണ്.
എൽഇഡി സ്ക്രീനിന്റെ പശ്ചാത്തലത്തിൽ, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ പ്രതിഭ പുറത്തെടുക്കുമ്പോൾ, ആവേശകരമായ മത്സരങ്ങൾക്കാവും വേദി സാക്ഷ്യം വഹിക്കുക. ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നുള്ള 25 അംഗ അസോസിയേഷനുകളിൽ നിന്നുമായി നൂറുകണക്കിന് കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും.
വലിയ ജനപങ്കാളിത്തത്തോടെയും, കലാപ്രതിഭകളുടെ നിറസാന്നിദ്ധ്യത്തോടെയും, അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സരങ്ങളാവും സൗഹൃദസദസ്സിന് ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.
സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങൾ ആസ്വദിക്കുവാനും, സ്വായത്തമാക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനും ലഭിക്കുന്ന സുവർണ്ണാവസരം, സാമൂഹിക തലത്തിൽ ഏറെ പ്രയോജനകരമാകും. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യ വിസ്മയങ്ങളും നിറഞ്ഞ റെയ്ലിയിലെ വേദിയിലേക്ക് എല്ലാ കലാസ്നേഹികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages