1 GBP = 129.39
breaking news

യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്‌ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്‌കൂളിൽ; കലാമേള റജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ!

യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്‌ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്‌കൂളിൽ; കലാമേള റജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ!

യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി യോർക് ഷയർ & ഹംബർ റീജണൽ കലാമേള ഒക്ടോബർ 3-ന് വർണാഭമായി അരങ്ങേറും. പതിനാറ് അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ നിരവധി പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും.

മലയാളി സമൂഹത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, നമ്മുടെ കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവർക്കായി മികച്ചൊരു വേദിയൊരുക്കുകയുമാണ് കലാമേളയുടെ പ്രധാന ലക്ഷ്യം.

സംഗീതം, നൃത്തം, പ്രസംഗം, മോണോആക്ട് തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കുമ്പോൾ, ഓരോ വേദിയും കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമായി മാറും. അഞ്ച് സ്റ്റേജുകളിലായിട്ടായിരിക്കും ഇത്തവണയും മത്സരങ്ങൾ അരങ്ങേറുക. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ വിലയിരുത്തുന്നതിനായി പരിചയസമ്പന്നരായ ജഡ്ജസും തയ്യാറായി കഴിഞ്ഞതായി പ്രഡിഡന്റ് അമ്പിളി മാത്യുസ് അറിയിച്ചു. മത്സരത്തിന്റെ ആവേശത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സംസ്കാരവും ആഘോഷിക്കുന്ന ഒരു വലിയ സംഗമം കൂടിയായിരിക്കും ഈ കലാമേള എന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

“ഒരു റീജിയൻ, ഒരു ടീം, ഒരു സ്വപ്നം” എന്ന കൂട്ടായ്മയുടെ സന്ദേശവുമായി എല്ലാവരെയും ഈ കലാമേളയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജുതോമസ് പറഞ്ഞു.

സെനിത് സോളിസിറ്റേഴ്സ് പ്രധാന സ്പോൺസർ ആകുന്ന ഈ കലാമേളയിൽ ലെസാത്‌ ഹോട്ടൽ, നീതിമാൻ ഫുഡ്സ്, റ്റുഡേസ് എക്സ്ട്രാ, ജെ എം പി സോഫ്റ്റ്‌വെയർ, ലൈഫ്‌ലൈൻ, ജിയാ ട്രാവൽസ്, ചാക്കോ കോട്ടജ്, ഏഡൻസ് ഫ്രെഷ്‌ഫിഷ് എന്നിവരും സഹപ്രയോജികർ ആയിരിക്കുമെന്നു ട്രഷറർ ഡോ. ശീതൾ മാർക്ക് അറിയിച്ചു. രെജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ കലാമേള കോർഡിനേറ്റർ ആതിര മജുനുവുമായി ബന്ധപ്പെടേണ്ടതാണ്.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, നാഷണൽ കമ്മറ്റി അംഗം ജോസ് വർഗീസ്, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ജിജോ ചുമ്മാർ, ഡോ. അഞ്ജു ഡാനിയേൽ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ എൽദോസ്, ജോയിന്റ് ട്രഷർ അരുൺ ഡൊമനിക് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കാനും കുടുംബസമേതം ഏവരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം: St Mary’s college
Cranbrook Avenue
Hull
HU6 7TN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more