അനിൽ ഹരി(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ)
ലിവർപൂൾ: യുകെ മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിൽ നടക്കും. കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ബുധൻ (9/9/26) മുതൽ ആരംഭിക്കും.
യുകെയിലെ ഓണാഘോഷങ്ങളുടെ ആവേശം മായുംമുമ്പേ, മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ കലാമേളകൾക്ക് തിരിതെളിയുകയാണ്. യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളുടെ ഭാഗമായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്നത്.
യുകെ മലയാളികളുടെ കലാഭിരുചിയും സർഗവൈഭവവും മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നാണ് യുക്മ കലാമേള. ഓരോ വർഷവും മത്സരാർത്ഥികളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യവും കാണികളുടെ സജീവ പങ്കാളിത്തവും കലാമേളയെ ശ്രദ്ധേയമാക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമേള നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്കാരിക സംഗമം കൂടിയാണ്..ലിവർപൂളിലാണ് ഇത്തവണത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയാകുന്നത്. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ നിയമാവലിയും മത്സര ഇനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അംഗ അസോസിയേഷനുകളിൽനിന്ന് ലഭ്യമാകും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
മത്സരിക്കാൻ താൽപര്യമുള്ളവർ അതത് അംഗ അസോസിയേഷൻ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
റീജിയണൽ കലാമേളയിൽ മികവ് തെളിയിച്ച് വിജയികളാകുന്നവർക്ക് തുടർന്ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും.
കലയും സംഗീതവും നൃത്തവും മലയാളിത്തത്തിന്റെ ആവേശവും ഒത്തുചേരുന്ന ഒരു പകൽ മുഴുവൻ നീളുന്ന കലാവിരുന്നിനാണ് ഒക്ടോബർ 3ന് ലിവർപൂൾ സാക്ഷിയാകുന്നത്. നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് വേദിയാകുന്ന കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
കലാമേള കോ ഓർഡിനേറ്റർ – രാജീവ് – 07578222752
പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി – 07727 604242
സെക്രട്ടറി: സനോജ് വർഗീസ് – 07411 300076
ട്രഷറർ: ഷാരോൺ ജോസഫ് – 07901 603309
നാഷണൽ കമ്മിറ്റി അംഗം: ബിജു പീറ്റർ – 07970944925
email : uukmanwrc@gmail.com
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ:
ടൈറ്റിൽ സ്പോൺസർ – ഡോ. സൈമൺസ് അക്കാദമി (Dr. Simon’s Academy)
മറ്റ് സ്പോൺസേഴ്സ് –
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited )
ജെ എം പി സോഫ്റ്റ് വെയർ (JMP Software )
പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors)
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors)
ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care)
ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays )
ഏലൂർ കൺസൽട്ടൻസി (Ealoor Consultancy)
ക്ലിക്ക്2ബ്രിംങ് ഗ്രോസറീസ് ഫ്രൂട്സ് & വെജിറ്റബിൾസ് (Click to Bring Groceries Fruits & Vegetables)
ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing & Jewelry)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മീഡിയ പാർട്ണർ – യുക്മ ന്യൂസ്
click on malayalam character to switch languages