യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള – 2026 ഒക്ടോബർ 3ന് ലിവർപൂളിൽ…..കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
Sep 03, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ഓക്ടോബർ ശനിയാഴ്ച ലിവർപൂളിൽ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണൽ കലാമേള 2026 ഒക്ടോബർ 3-ന് (ശനിയാഴ്ച) നടക്കുന്നതിൻ്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.
യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ. കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർത്ഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
കാറ്ററിംഗ് ‘ക്വട്ടേഷനുകൾ’ അയക്കേണ്ട ഇ മെയിൽ വിലാസം:
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages