1 GBP = 127.34
breaking news

യുക്മ ഈസ്റ്റ്-വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം ഇന്ന് റെഡ്ഡിച്ചിൽ…… ഒരുക്കങ്ങൾ പൂര്‍ത്തിയായി…… വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും

യുക്മ ഈസ്റ്റ്-വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം ഇന്ന് റെഡ്ഡിച്ചിൽ…… ഒരുക്കങ്ങൾ പൂര്‍ത്തിയായി…… വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും

രാജപ്പൻ വർഗീസ്

(പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൻ)

റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും സജീവവും ശക്തവുമായ ഈസ്റ്റ് – വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിക്കുന്ന കായികമാമാങ്കം ഇന്ന്, ജൂൺ 13-ന് റെഡിറ്റ്ചിലെ Abbey Stadium-ൽ വച്ച് നടക്കും. ശ്രദ്ധേയമായ മത്സരങ്ങൾക്കും ചടങ്ങുകൾക്കും വേണ്ടിയുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അറിയിച്ചു.

കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കും. തുടർന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അണിനിരക്കുന്ന താരങ്ങളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.

ഈ വർഷം റെക്കോർഡ് പങ്കാളിത്തമാണ് കായികമാമാങ്കത്തിന് ലഭിച്ചിരിക്കുന്നത്. ട്രാക്ക് & ഫീൽഡ് ഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരക്കും. രാവിലെ 10:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച്, 10:30-ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് സ്പോർട്സ് കോർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ അറിയിച്ചു. ട്രാക്ക് മത്സരങ്ങളുടെ ഏകോപന ചുമതല ജിനു സെബാസ്റ്റ്യൻ നിർവഹിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി യുക്മ നാഷണൽ സ്പോർട്സ് ഡേയിലെ ഓവറോൾ ചാമ്പ്യൻമാരായ ഈസ്റ്റ്-വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ, ഇത്തവണയും കിരീടം നിലനിർത്താനുള്ള ആത്മവിശ്വാസത്തിലാണ്. റീജിയണൽ കായികമാമാങ്കം ദേശീയ മത്സരങ്ങൾക്കുള്ള മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന വേദിയുമാണ്. വിവിധ ഇനങ്ങളിലെ വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്കും ജൂൺ 20-ന് നടക്കുന്ന യുക്മ നാഷണൽ സ്പോർട്സ് ഡേയിൽ ഈസ്റ്റ്-വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരം ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോർജ് തോമസ്, റീജിയണൽ സെക്രട്ടറി ലൂയിസ് മേനച്ചേരി, ട്രഷറർ പോൾ ജോസഫ് എന്നിവരോടൊപ്പം റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, സോമി കുരുവിള, രാജീവ് ജോൺ, അനിത മധു, ജോർജ് മാത്യു, രേവതി അഭിഷേക്, രാജപ്പൻ വർഗീസ്, അരുൺ സെബാസ്റ്റ്യൻ, സനൽ ജോസ്, അരുൺ ജോർജ്, ആനി കുര്യൻ, ബെറ്റി തോമസ് എന്നിവരും സന്നിഹിതരായിരിക്കും.

വൈകിട്ട് നടക്കുന്ന സമ്മാനദാന സമ്മേളനത്തിൽ യുക്മ നാഷണൽ സെക്രട്ടറി ജയ്കുമാർ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. Kerala Cafe Coventry ഒരുക്കുന്ന രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ, ശീതള പാനീയങ്ങൾ, ഐസ് ക്രീം മുതലായവ സ്റ്റേഡിയത്തിനടുത്തുള്ള ഭക്ഷണ സ്റ്റാളുകളിൽ ലഭ്യമാകും.

റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി കായികമാമാങ്കത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു. രാവിലെ 10:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. എല്ലാ അസോസിയേഷനുകളിലെയും താരങ്ങളും അനുഭാവികളും സമയബന്ധിതമായി എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:

 Abbey Stadium

Birmingham Road, Redditch, B97 6EJ

3 Attachments  •  Scanned by Gmail

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more