1 GBP = 127.75
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് മീറ്റ് 2026 ജൂൺ 13ന് ഹോർഷം ബ്രിഡ്ജ് സ്റ്റേഡിയത്തിൻ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് മീറ്റ് 2026 ജൂൺ 13ന് ഹോർഷം ബ്രിഡ്ജ് സ്റ്റേഡിയത്തിൻ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായി.

യുക്മ സംഘടനാ ശ്രംഖലയിലെ ഏറ്റവും വലിയ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയന്റെ 2026-ലെ റീജിയണൽ സ്പോർട്സ് മീറ്റ് ജൂൺ 13 ശനിയാഴ്ച ഹോർഷമിലെ ദി ബ്രിഡ്ജ് ലെഷർ സെന്റർ സ്റ്റേഡിയത്തിൽ അരങ്ങേറും. കായിക മികവും കൂട്ടായ്മയുടെ കരുത്തും ഒരുമിക്കുന്ന ഈ വാർഷിക കായികമേളയിൽ റീജിയനിലെ ഇരുപത്തിനാല് അംഗ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250-ഓളം മത്സരാർത്ഥികൾ 500-ലധികം മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും.

രാവിലെ 9 30 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് കൃത്യം 10 മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും. രാവിലെ 11.30-ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റ് നടക്കും. യുക്മ നാഷണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിക്കും. നാഷണൽ കമ്മിറ്റി അംഗം സുരേന്ദ്രൻ ആരക്കോട്, റീജിയണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, സ്പോർട്സ് കോ-ഓർഡിനേറ്റർ ബെർവിൻ ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

സ്പോർട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. ട്രാക്ക് ആൻ്റ് ഫീൽഡ് മത്സരങ്ങളുടെ ഏകോപന ചുമതല ബെർവിൻ ബാബു, അലൻ അക്കര, റെനോൾഡ് മാനുവൽ, നിൻ്റു രാധാകൃഷ്ണൻ, അഭിലാഷ് ഏബൽ ജിബിൻ പി. ജോയ്, ഷാജി തോമസ്, അലോഷ്യസ് അഗസ്റ്റിൻ, ടോജോ രാജു എന്നിവർ നിർവഹിക്കും.

മത്സരക്രമ നിയന്ത്രണവും അനൗൺസ്‌മെന്റും ലിറ്റോ കോരത്ത്, ആന്റണി തെക്കേപ്പറമ്പിൽ, ആന്റണി വർഗീസ്, ജോസിൻ പകലോമറ്റം, ഹാഷിം കുഞ്ഞുമുഹമ്മദ്, എന്നിവർ നേതൃത്വം നൽകും.

ഓഫീസ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സുരേന്ദ്രൻ ആരക്കോട്, തേജു മാത്യൂസ്, സുനോജ് ശ്രീനിവാസ്, മെബി മാത്യൂസ്, ദീപ്തി, ലിറ്റ്സി ജോസ്, ജിഷാ തോമസ്, ജോമോൻ വർഗീസ് എന്നിവർ വഹിക്കും. ഭക്ഷണ വിതരണവും യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയും ഡാഫ്നി എൽദോസ്, ലിജി , സനോജ് ജോസ്, ലൂക്കോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കും.

ട്രോഫി-അവാർഡ് വിതരണ ചടങ്ങുകളുടെ ചുമതല റെനോൾഡ് മാനുവൽ, , ശാരിക അമ്പിളി, ബിനു ഉലഹന്നാൻ, ഷാ ഹരിദാസ്, സജീവ് നായർ എന്നിവർ നിർവ്വഹിക്കും. മീഡിയ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല എറിക്സൺ ജോസഫും മെബിൻ മുണ്ടക്കലും നടത്തും

ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ വലിയ കായികോത്സവത്തിന്റെ വിജയത്തിൽ പങ്കാളികളാകാനും എല്ലാ കായിക പ്രേമികളെയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള 2026
നിങ്ങളിലേക്ക് എത്തിക്കുന്നത് യുകെയിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളായ പോൾ ജോൺ ആൻ്റ് കമ്പനി സോളിസിറ്റേഴ്‌സ്, MG ട്യൂഷൻ , ജിയാ ട്രാവൽസ് , Jmp സോഫ്റ്റ് വെയേഴ്‌സ്, യുക്മ ന്യൂസ് എന്നിവരാണ്.

ഈ വർഷത്തെ കേറ്റിറിങ് പാർട്ണർമാരായി എത്തുന്നത് പത്തിരി റെസ്റ്റോറൻ്റ് ഗില്ലിഹാം ആണെന്നും സംഘാടകർ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more