1 GBP = 127.75
breaking news

യുക്മ മിഡ്‌ലാൻഡ്സ് റീജിയൺ കായികമേള ജൂൺ 13 ശനിയാഴ്ച റെഡ്ഡിച്ചിൽ….. യുക്മ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും

യുക്മ മിഡ്‌ലാൻഡ്സ് റീജിയൺ കായികമേള ജൂൺ 13 ശനിയാഴ്ച റെഡ്ഡിച്ചിൽ….. യുക്മ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും

രാജപ്പൻ വർഗീസ്

(പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൻ)

റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ  റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട  ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

          ഈ വർഷത്തെ റീജണൽ സ്പോർട്സ് യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ കായിക മേളയുടെ സംഘാടനത്തിൻ്റെ മേൽനോട്ടം വഹിക്കും. 

           റീജണൽ സ്പോട്സിൻ്റെ അവസാനവട്ട ഒരുക്കങ്ങൾ എല്ലാം പൂത്തിയായതായി യുക്മ ദേശീയ സമിതി അംഗം ജോർജ്ജ് തോമസ്, റീജണൽ  പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര, റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജണൽ ട്രഷറർ പോൾ ജോസഫ് എന്നിവർ അറിയിച്ചു. യോഗത്തിൽ അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. റീജണൽ ഭാരവാഹികളായ ജോസ് തോമസ്, രേവതി അഭിഷേക് , രാജപ്പൻ വർഗ്ഗീസ് ,അരുൺ ജോർജ്ജ്, സനൽ ജോസ്, അരുൺ സെബാസ്റ്റ്യൻ, ആനി കുര്യൻ, ബെറ്റ്സ്, സജീവ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:

സജീവ് സെബാസ്റ്റ്യൻ ( സ്പോർട്സ് കോർഡിനേറ്റർ) – 07886319132

സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:

ABBEY STADIUM,

BIRMINGHAM ROAD,

REDDITCH,

B97 6EJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more