1 GBP = 130.51
breaking news

യുക്മ വെയിൽസ് റീജിയണൽ കായികമേളയ്ക്ക് ആവേശോജ്വല പരിസമാപ്തി; വെല്ലുവിളിയായെത്തിയ കാലാവസ്ഥയെ അവഗണിച്ച് കായികതാരങ്ങൾ, കിരീടനേട്ടവുമായി ന്യൂപോർട്ട്, റണ്ണർ ആപ്പായി മെർത്യർ, മൂന്നാം സ്ഥാനത്തു അബെർഗവാനി.

യുക്മ വെയിൽസ് റീജിയണൽ കായികമേളയ്ക്ക് ആവേശോജ്വല പരിസമാപ്തി; വെല്ലുവിളിയായെത്തിയ കാലാവസ്ഥയെ അവഗണിച്ച് കായികതാരങ്ങൾ, കിരീടനേട്ടവുമായി ന്യൂപോർട്ട്, റണ്ണർ ആപ്പായി മെർത്യർ, മൂന്നാം സ്ഥാനത്തു അബെർഗവാനി.

ബെന്നി അഗസ്റ്റിൻ

കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തിയ യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള ആവേശോജ്ജ്വല പരിസമാപ്തി. അതിവിപുലമായി ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടന്ന കായികമേളയിൽ പ്രതികൂല കാലാവസ്ഥയെയും അവഗണിഗണിച്ചു കൊണ്ടാണ് കായികതാരങ്ങൾ ട്രാക്കിലിറങ്ങിയത്.

കായികമേളയിൽ ചാമ്പ്യൻ കിരീടം ന്യൂപോർട് കേരള കമ്മ്യൂണിറ്റി (NKC) 172 പോയിന്റോടെ കരസ്ഥമാക്കി. മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) 147 പോയിന്റോടെ രണ്ടാം സ്ഥാനവും അബർഗവാനി മേഖല മലയാളി അസോസിയേഷൻ (AMMA) 73 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ മുതൽ മഴയുണ്ടായിരുന്നെങ്കിലും ഒരു വെല്ലുവിളിയോടെ തന്നെ കായിക താരങ്ങൾ എല്ലാവരും നേരത്തെ തന്നെ വന്നിരുന്നു.

കായികമേള റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ യുക്മയുടെ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ രാവിലെ 11.30 മണിക്ക് ഉത്‌ഘാടനം ചെയ്തു. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താണോലി മുഖ്യാതിഥി ആയിരിരുന്നു. ഉത്ഘടനവേളയിൽ യുക്മ ദേശിയ സമിതി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, മറ്റ് അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചാണ് ഈ വെയിൽസ് റീജിയണൽ സ്പോർട്സ് നടന്നത്. ഈ കായികമേള കോർഡിനേറ്റ് ചെയ്തത് റീജിയണൽ സ്പോർട്സ് സെക്രെട്ടറി ശ്രീ സാജു സലിംകുട്ടിയും റീജിയണൽ സെക്രട്ടറി ഷൈലി തോമസും കൂടിയാണ്. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും അവരവരുടെ മത്സരാർത്ഥികളെ അയച്ചുകൊണ്ട് അവരുടെ സാന്നിത്യം അറിയിക്കുകയും പങ്കുകാരാകുകയും ചെയ്തു. ഈ കായികമേളക്ക് ആതിഥേയത്വം വഹിച്ച മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷനെ യുക്മ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ പ്രത്യേകം പ്രസംസിച്ചു. മെർത്യർ അസോസിയേഷനിലെ വോളന്റിയേഴ്‌സ് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തു.

ഈ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ എല്ലാ മത്സരാത്ഥികളെയും മുഖ്യാതിഥി ശ്രീ പീറ്റർ താനൊലിൽ അഭിനന്ദിച്ചുകൊണ്ട് ട്രോഫികൾ സമ്മാനിച്ചു. സൂപ്പർ സീനിയർ ഇനത്തിൽ കാർഡിഫ് മലയാളി അസോസിയേഷന്റെ ബിജു പോൾ, ന്യൂപോർട് കേരള കമ്മ്യൂണിറ്റിയുടെ ബിനുമോൾ ഷിബു എന്നിവർ കരസ്ഥമാക്കിയപ്പോൾ, സീനിയൻ അഡൽട്സ് ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ ഷെറി കുര്യനും അഞ്ചുമോൾ പീറ്റർ നേടുകയും, അഡൽട്സ് ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ ഫ്ലെമിങ് ഷിജിയും നയന മോഹനൻ അംബികയും നേടിയപ്പോൾ, സീനിയേഴ്സ് ഇനത്തിൽ അബെർഗവനി മലയാളി അസോസിയേഷനിലെ യദു കൃഷ്ണുയും മെർത്യർ മലയാളി അസോസിയേഷനിലെ അലോന മേരി അനിലും, ജൂനിയർ ഇനത്തിൽ മെർത്യർ അസോസിയേഷനിലെ ഗർഷോം നോബിളും അബെർഗവനി അസോസിയേഷനിലെ തീർത്ത ദിലീപ് എന്നിവരും, സബ് ജൂനിയർ ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ എയ്‌ഡൻ ലെനിൻരാജ്, മെർത്യർ അസോസിയേഷനിലെ എയ്ഞ്ചേൽ ഷോണിയും, കിഡ്സ് വിഭാഗത്തിൽ ന്യൂപോർട് കേരള കമ്മ്യൂണിറ്റിയിലെ മഹാദേവൻ പ്രദീപും, ഹന്നാ മരിയ രാഘുൽ എന്നിവരും കരസ്ഥമാക്കി.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്‌ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവനി മേഖല മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വന്നിരുന്നു. ഈ കായിക മാമാങ്കം വലിയ വിജയമാക്കിത്തീർത്ത വെയിൽസിലെ എല്ലാ മലയാളി അസോയ്‌ക്കേഷനുകൾക്കും അവരുടെ കായികപ്രേമികൾക്കും സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്ത് നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more