യുക്മ യോർക്ഷയർ & ഹംബർ റീജിയൺ 2026 സ്പോർട്സ് വൻ വിജയമായി.
May 28, 2026
മെയ് 23 ന് ബാൺസ്ലി കേരള കൾച്ചറൽ അസോസിയേഷൻ്റെ ആതിഥേയത്തിൽ ബാൺസ്ലിയിലെ ഡൊറോത്തി ഹൈമൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന 2026 യുക്‌മ യോർക്ഷയർ & ഹംബർ റിജിയൻ്റെ കായിക മത്സരങ്ങളിൽ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഹിമ) 223 പോയിൻ്റുമായി ഓവറോൾ ചാമ്പ്യന്മാരായി. 67 പോയിൻ്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണർ അപ്പ് ആയപ്പോൾ 60 പോയിൻ്റുമായി ഗ്രിംസ് ബിയും 59 പോയിനുമായി ബാൺ സ്ലിലും ലീഡ്സും നാലാം സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെസ്റ്റർ ഫീൽഡ്, വേക് ഫീൽഡ്, ബസ്റ്റ് ലോ, ICANL, യോർക്ക്, കീത് ലി, റോഥർഹം, ബ്രാഡ് ഫോർട് എന്നീ അസോസിയേനുകൾ സജീവമായി പങ്കെടുത്തു.
രാവിലെ 8 മണി മുതൽ ചെസ്റ്റ് നമ്പേഴ്‌സ് വിതരണം ചെയ്തു. നാഷണൽ കൗൺസിൽ മെംബർ ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത റീജിയൻ്റെ സ്പോർട്സ് മത്സരങ്ങളിൽ ചരിത്രത്തിലാദ്യമായി ചിയർ ലീഡിംഗ് ഗ്രൂപ്പിൻ്റെ പ്രകടനത്തോടെ 16 അസോസിയേഷനുകൾ മാർച്ച് പാസ്റ്റിനായി അവരവരുടെ ബാനറുകൾക്ക° പിന്നിൽ അണി നിരന്നു. 8.45 ന് യുക്മ ദേശീയ അദ്ധ്യക്ഷൻ എബി സെബാസ്റ്യൻ യുകമ പതാക ഉയർത്തി തുടങ്ങിയ കായിക മാമാങ്കം വൈകിട്ട് 7 മണിക്ക് വടം വലിയോടെ സമാപിച്ചു.
റീജിയൻ്റെ പ്രസിഡൻ്റ് അമ്പിളി എസ്. മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേലും മുൻ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, സെക്രട്ടറി അജു തോമസ്, സ്പോർട്സ് സെക്രട്ടറി സുജീഷ് പിള്ള, ട്രഷറർ Dr ശീതൾ മാർക്ക് എന്നിവർ സന്നിഹിതരായിരുന്നു. ആർട്‌സ് ക്ലബ് സെക്രട്ടറി ആതിര മജ്നു ഓഫീസ് ജോലികൾ കൈകാര്യം ചെയ്തു. റീജിയൻ വൈസ് പ്രസിഡൻ്റ് ജിജോ ചുമ്മാർ നന്ദി പറഞ്ഞു.
മുന്നൂറോളം കായിക താരങ്ങൾ ഒരു ദിവസം മുഴുവൻ പങ്കെടുത്തപ്പോൾ റീജിയണിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. വോളൻ്റിയേഴ്സിൻ്റെ ആത്മാർത്ഥമായ സഹകരണം കൊണ്ട് ഒരെ സമയം ട്രാക്കിലും ഫീൽഡിലുമായി മത്സരങ്ങൾ നടത്തി. കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡൻ്റ് Dr അഞ്ജു ഡാനിയേൽ, ന്യൂസ് കോർഡിനേറ്റർ ബാബു സെബാസ്റ്യൻ, ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ ടി.ജെ., വള്ളംകളി കോർഡിനേറ്റർ എൽദോ എബ്രഹം, നേഴ്സസ് കോർഡിനേറ്റർ ഹരി കൃഷ്‌ണൻ എന്നിവർ സ്പോർട്‌സ ഇവൻ്റുകൾക്ക് നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി വിമൽ ജോയ് സ്പോർട്സ് ഇവൻ്റിൻ്റെ ചിത്രങ്ങൾ പകർത്തി.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ ജോൺ ജയിംസും വനിത വിഭാഗത്തിൽ ഗ്രിംസ് ബി കേരളൈറ്റ്സ് അസോസിയേഷൻ്റെ നിരഞ്ജന വിനിഷും ചാമ്പ്യന്മാരായി.
കാണികളിൽ അത്യധികം ആവേശം ഉണർത്തിയ വടം വലി മത്സരവും ഉണ്ടായിരുന്നു. നാലു ടീമുകൾ പങ്കെടുത്ത കനത്ത മത്സരങ്ങൾക്കൊടുവിൽ ബ്രാഡ് ഫോർട് 1 ജേതാക്കളും ബ്രാഡ് ഫോർഡ് 2 റണ്ണർ അപ്പുമായി. സ്ത്രീകളുടെ വടം വലി മത്സരത്തിൽ ലീഡ്സ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രോഫികളും സെർട്ടിഫിക്കററുകളും വിതരണം ചെയ്തു.
റീജിയണിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ജനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കായിരിക്കും ബർമ്മിങ്ങമിൽ നാഷണൽ സ്പോർട്സിൽ ജൂൺ 20 ന് മത്സരിക്കുവാൻ അവസരമുള്ളത്. ഈ കായിക മാമാങ്കം ഒരു അത്യുജ്ജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. ഒരു മത്സരത്തിൽ പങ്കെടുക്കുക എന്നതിനെക്കാൾ പരസ്പരം കാണുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനും സ്പോർട്സ് വേദിയായി.
വേക്ഫീൽഡിലെ ടേസ്റ്റി കലവറയുടെ സ്വാദിഷ്ടമായ ഭക്ഷണം ദിവസത്തിലുട നീളം ലഭ്യമായിരുന്നു.
click on malayalam character to switch languages