യുക്മ നഴ്സസ് ഫോറം നടത്തിയ ദേശിയ നഴ്സസ് കോൺഫെറെൻസിൽ വെയിൽസിൽ നിന്നും വൻ പങ്കാളിത്തം.
May 15, 2026
ബെന്നി അഗസ്റ്റിൻ
കാർഡിഫ് : യുക്മ ദേശിയ സമിതിയും, യുക്മ നഴ്സസ് ഫോറവും (UNF) സംയുക്തമായി ഇന്റർനാഷണൽ നഴ്സസ് ഡേയോടനുബന്ധിച്ചു മെയ് 9ന് വോൾവർഹാംപ്ടണിൽ നടത്തിയ ചരിത്ര വിജയമായ ദേശീയ നഴ്സസ് കോൺഫെറെൻസിൽ വെയിൽസ് റീജിയണൽ നിന്നുമുള്ള നിറസാന്നിത്യവും സജീവ പങ്കാളിത്തവും പ്രത്യേകം ശ്രദ്ധേയമായി. ന്യൂപോർട്- കാർഡിഫ്-മെർത്യർ സ്ഥലങ്ങളിൽ നിന്നും ഒരു ബസ് നിറയെയാണ് നേഴ്സ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കു ചേർന്നത്.
വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ നാഷണൽ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ആർട്സ് സെക്രട്ടറി ജോബി മാത്യു, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, വെയിൽസ് റീജിയണൽ നഴ്സസ് ഫോറം കോർഡിനേറ്റർസ് ആയ രാജി രാജേന്ദ്രൻ, പ്രമിനി ജെനീഷ് , ജിയ അടക്കം നിരവധി അംഗങ്ങൾ വെയിൽസ് റീജിയനെ പ്രതിനിധീകരിച്ചെത്തിയിരുന്നു.
അക്കാദമിക് സെഷനുകൾ, ചർച്ചകൾ, മികച്ച നേഴ്സ്മാർക്കുള്ള അംഗീകാര അവാർഡ് വിതരണം, പോസ്റ്റർ മത്സരങ്ങൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ അടക്കം ഏറെ ആകർഷകമായ പരിപാടികൾ കോർത്തിണക്കി ഒരുക്കിയ നഴ്സസ് ദിന ആഘോഷത്തിന്റെ സമസ്ത മേഖലകളിലും യുക്മ വെയിൽസ് റീജിയൻ ഏറെ ശ്രദ്ധേയമായി. അക്കാദമിക് സെഷനുകളിലും ചർച്ചകളിലുമായി നേതൃത്വം നൽകിയ ബ്ലെസ്സൻ സാം, സുമ ജോൺ, രാജി രാജേന്ദ്രൻ, ജിസ്സാ സന്തോഷ്, സെലിൻ തോമസ് എന്നിവർ വെയിൽസ് റീജിയന്റെ അഭിമാനമായി മാറിയിരുന്നു.
ന്യൂപോർട്ടിൽ നിന്നുമുള്ള ജയന്തി രവി നഴ്സിംഗ് ക്യരിയർ അഡ്വാൻസ്മെന്റ് എസ്സ്ലൻസ് അവാർഡ് കരസ്ഥമാക്കി. ന്യൂപോർട്ടിലെ തന്നെയുള്ള എലിസബത്ത് ടോണിയോ കംപാഷൻ ബിയോണ്ട് ഡ്യൂട്ടി അവാർഡിനുള്ള ലിസ്റ്റിൽ ഫൈനലിസ്റ് ആയിരുന്നു. റീൽസ് മത്സരത്തിൽ വെയിൽസ് നാലാം സ്ഥാനം കരസ്ഥമാക്കി. ഇത് കൂടാതെ കാർഡിഫിൽ നിന്നും ന്യൂപോർട്ടിൽ നിന്നും അന്നേ ദിവസം നടന്ന നഴ്സസ് ഡേ സെലിബ്രേഷന് മാറ്റുകൂട്ടുവാൻ വേണ്ടി അതിമനോഹരമായ, എല്ലാവരെയും മുഴുവൻ ആകർഷിപ്പിച്ച രണ്ട് ഡാൻസ് ഐറ്റം കൂടിയുണ്ടായിരുന്നു.
യൂകെയിലെ തൊഴിലിടങ്ങളിൽണ്ടെന്നു മലയാളികളുടെ ശക്തമായ സാന്നിധ്യമരുളുന്ന നഴ്സിംഗ് പ്രഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധന്യത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാചരണം അതിൽത്തന്നെ വിലപ്പെട്ടതായി. ആരോഗ്യരംഗത്തിന്റെ അടിത്തറയായ നഴ്സുമാരുടെ പ്രവർത്തനം സമൂഹത്തിനു വലിയ മാതൃകയാണെന്നും, അതിൽ മലയാളി നഴ്സുമാരുടെ തലക്കമാർന്ന പ്രതിപാലനം എങ്ങും പ്രശംസിക്കപ്പെടുന്നുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഊന്നി പറഞ്ഞു. റീജിയനിൽ നാഷണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ സ്വാഗതവും. യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ ബിജു പീറ്റർ കൃതജ്ഞതയും അർപ്പിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യൂ എൻ എഫ് ട്രെയിനിങ് ലീഡ് സോണിയ ലൂബി തുടങ്ങിയവർ നേതൃത്വം വഹിച്ചു.
click on malayalam character to switch languages