1 GBP = 127.68
breaking news

യോർക്ക് ഷെയർ & ഹംബർ റീജിയൺ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം സൂപ്പർ ഡൂപ്പർ ഹിറ്റ്.

യോർക്ക് ഷെയർ & ഹംബർ റീജിയൺ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം സൂപ്പർ ഡൂപ്പർ ഹിറ്റ്.

യുക്മ യോർക്ക് ഷെയർ & ഹംബർ റീജിയണിലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം ഗ്രിംസബിക്ക് സമീപമുള്ള സൗത്ത് കില്ലിംഗ് ഹോം കമ്മ്യൂണിറ്റി ഹാളിൽ ശനിയാഴ്ച മാർച്ച് 21ന് നടന്നു.

രാവിലെ ഒൻപതരയ്ക്ക് ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡൻ്റ് അമ്പിളീ എസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.യുക്‌മ നാഷ്ണൽ പ്രസിഡൻ്റ് അഡ്വ എബി സെബാസ്റ്റ്യൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ അടുത്ത തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന റീജിയൻ്റെ എല്ലാ ശ്രമങ്ങളും അഭിനന്ദനാർഹമാണന്ന് പറഞ്ഞു.

റീജിയൻ്റെ പതിനാറ് അസോസിയേഷനുകളിൽ നിന്ന് നൂറോളം യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ മെഡിസിൻ, AI, GCSE, വിവിധ കരിയർ പാത് വേസ് എന്നിങ്ങനെ പത്തോളം വിവിധ വിഷയങ്ങൾ പ്രഗത്ഭർ ക്ലാസ്സുകളെടുത്തു.

റീജിയണൽ ജെന. സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് വർഗിസ് ഡാനിയേൽ ആശംസപ്രസംഗംനടത്തി. ട്രഷറർ ഡോ. ശീതൾ മാർക്ക്, ഗ്രിംസ്‌ബി കേരളൈറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഡോ.രെഞ്ജു മാത്യൂസ്. എന്നിവർ പങ്കെടുത്തു.

ഈ പരിപാടി ഒരു വൻ വിജയമാക്കാൻ മുൻകൈയെടുത്ത മാതാപിതാക്കന്മാർക്കും അസോസിയേഷൻ ഭാരവാഹികൾക്കും റീജിയണിലെ മറ്റ് കമ്മിറ്റി അംഗങ്ങൾക്കും, സാങ്കേതിക സഹായങ്ങൾ ചെയ്ത ജോ. സെക്രട്ടറി വിമൽ ജോയ് , ഭക്ഷണം-സ്റ്റൈലോ ചാക്കോ മലബാർ ക്യുസിൻ, എന്നിവർക്ക് സ്പോർട്സ് സെക്രട്ടറി സുജീഷ് പിള്ള നന്ദി പറഞ്ഞു.

എല്ലാവർക്കും പരസ്പരം കാണാനും സൗഹൃദം പുതുക്കുവാനുമുള്ള ഒരു വേദിയായി മാറി ഈ കൂട്ടായ്മ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more