കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)
യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
“Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം:
“Speaking Up Without Fear – Whistleblowing & Psychological Safety in Healthcare.”
ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള വേദി
ആരോഗ്യരംഗത്ത് മനശ്ശാസ്ത്രീയ സുരക്ഷയും (Psychological Safety) whistleblowing–ന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുകയാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. താഴെപ്പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സൃഷ്ടിപരമായി അവതരിപ്പിക്കാനാണ് പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നത്:
Patient Safety
Migration Challenges
Ethical Practice & Leadership
Professional & Personal Safety
Health & Wellbeing
ആരോഗ്യരംഗത്ത് തുറന്ന സംവാദവും നൈതിക നേത്യത്വവും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സര നിബന്ധനകള്‍:
Word limit: പരമാവധി 250 വാക്കുകൾ
Format: Digital Format – A3 Size
Submission period: 5th March മുതൽ 20th April 2026 വരെ
Submit to: unf.uukma@gmail.com
ആകര്‍ഷകമായ സമ്മാനങ്ങള്‍:
മികച്ച അവതരണങ്ങള്‍ക്ക് താഴെപ്പറയുന്ന സമ്മാനങ്ങള്‍ നല്‍കും:
1st Prize – £100
2nd Prize – £50
3rd Prize – £25
4th Prize – മെഡല്‍
എല്ലാ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കുകയും യു.എന്‍.എഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയും 2026 മേയ് 9-നുള്ള പരിപാടിയില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
“Speak Up • Lead Boldly • Make an Impact!”
നഴ്സുമാരെ ധൈര്യത്തോടെ സംസാരിക്കാനും, നൈതിക നേത്യത്വം പുലര്‍ത്താനും, ആരോഗ്യരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും പ്രചോദിപ്പിക്കുന്ന ഒരു വേദിയായിരിക്കും ഈ പോസ്റ്റര്‍ കോമ്പറ്റീഷന് എന്ന് സംഘാടകര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്‍്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നാഷണല്‍ സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 യുകെയിലെ നഴ്സിംഗ് സമൂഹത്തിന് ഒരു സൃഷ്ടിപരവും പ്രൊഫഷണല്‍ ബോധവല്‍ക്കരണ വേദിയുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിപാടി നടക്കുന്ന സ്ഥലത്തിന്‍്റെ വിലാസം:
UKKCA COMMUNITY CENTER,
WOODCROSS LANE, BILSTON,
WOLVERHAMPTON, WV14 9BW
click on malayalam character to switch languages