1 GBP = 123.14
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ 2026ലെ സുപ്രധാന ഇവന്റുകൾ പ്രഖ്യാപിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ 2026ലെ സുപ്രധാന ഇവന്റുകൾ പ്രഖ്യാപിച്ചു

സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ 2026ലെ സുപ്രധാന ഇവന്റുകളും തിയതികളും പ്രഖ്യാപിച്ചു. സൗത്ത് വെസ്റ്റ് റീജിയണൽ എക്സിക്യു്ട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇവന്റുകൾ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് കൂടിയ എക്സിക്യു്ട്ടീവ് കമ്മിറ്റി യോഗത്തിൽ റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് റീജിയണൽ കായികമേള, ബാഡ്മിന്റൺ ടൂർണ്ണമെന്റ്, കലാമേള എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ നൽകി.

റീജിയണൽ കായികമേള ജൂൺ 14ന് മുൻ വർഷങ്ങളിലെപ്പോലെ തന്നെ യോവിലിലെ ഒളിംപിക് അത്‌ലറ്റിക് ക്ലെബ്ബിലാകും നടക്കുക. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം റീജിയണിലെ അംഗ അസ്സോസിയേഷനുകൾക്കായി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റ് സെപ്റ്റംബർ 27ന് നടക്കും. എക്സിറ്ററിലെ വോൻഫോർഡ് സ്പോർട്ട്സ് സെന്ററാകും ടൂർണമെന്റിന് വേദിയാകുക. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടത്തപ്പെടുന്ന ടൂർണമെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് സെക്രട്ടറി ജോബി തോമസ് പറഞ്ഞു. റീജിയണൽ കലാമേള ഒക്ടോബർ 17നാകും നടക്കുക. നാഷണൽ കമ്മിറ്റിയുടെ ഇവന്റുകളുടെ പൂർണ്ണവിവരങ്ങൾ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി അവതരിപ്പിച്ചു.

പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യു്ട്ടീവ് കമ്മിറ്റി യോഗത്തിൽ 2026 പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോബി തോമസ് അവതരിപ്പിച്ചു. ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ അവതരിപ്പിച്ച കമ്മിറ്റിയുടെ വരവ് ചിലവ് കണക്കുകൾ യോഗം പാസ്സാക്കി. റീജിയണൽ പരിപാടികളോടനുബന്ധിച്ച് തന്നെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനുള്ള കർമ്മ പദ്ധതികൾക്കും യോഗം രൂപം നൽകി. 2026 ലെ പരിപാടികൾ കൂടുതൽ ഭംഗിയായി നടത്തുവാനും വിജയിപ്പിക്കുവാനും എല്ലാവരുടെയും സഹകരണം പ്രസിഡന്റ് സുനിൽ ജോർജ്ജ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more