യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ 2026 വർഷത്തിലെ പ്രധാന പരിപാടികളുടെ തീയ്യതികൾ പ്രഖ്യാപിച്ചു….
Feb 14, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ)
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിയുടെ അവലോകന യോഗം ജനുവരി 25 തീയതി യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയിൽ മാഞ്ചെസ്റ്ററിൽ വച്ച് നടന്നു. യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗ്ഗീസ്, മുൻവർഷത്തെ യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും, പി ആർ ഓ യും നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റർ, സെക്രട്ടറി സനോജ് വര്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിൻ്റ് സെക്രട്ടറി ജെറിൻ തുടങ്ങി നോർത്ത് വെസ്റ്റ് റീജിയൻ്റെ മറ്റ് ഭാരവാഹികളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
വരുന്ന 2026 വർഷത്തേക്കുള്ള റീജിയണൽ കലാമേള, കായിക മേള, യുക്മയുടെ മറ്റു അനുബന്ധ പരിപാടികൾ, പോയ വർഷത്തെ പരിപാടികളുടെ വിലയിരുത്തലുകൾ, വരവ് ചെലവ് കണക്കുകൾ എന്നീ കാര്യങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു. കൂടാതെ നോർത്ത് വെസ്റ്റ് റീജിയണൽ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കർമ്മപരിപാടികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനം ആയി. യുക്മ റീജിണൽ തലത്തിൽ നടത്തുന്ന കായിക കലാമേളകളിൽ മത്സരാർത്ഥികളുടെ വർദ്ധനവ് മുന്നിൽകണ്ട് അടുത്തവർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ എങ്ങനെ നടത്തണം എന്ന് കമ്മിറ്റി ചർച്ച ചെയ്തു. ഈ വർഷത്തെ(2026) നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നും, നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 3നും നടത്തുവാനും കമ്മിറ്റിയിൽ തീരുമാനം ആയി.
കഴിഞ്ഞ വർഷത്തെ പോലെ പരിപാടികൾ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വർഷവും അതെ വിജയം ആവർത്തിക്കുവാൻ ശ്രമിക്കണം എന്ന് പ്രസിഡന്റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യർത്ഥിച്ചു. സനോജ് വർഗീസ് സ്വാഗതവും ഷാരോൺ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages