1 GBP = 128.90
breaking news

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണിൻ്റെ 2026 വർഷത്തെ  പരിപാടികളുടെ തീയ്യതികൾ തീരുമാനിച്ചു……. 

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണിൻ്റെ 2026 വർഷത്തെ  പരിപാടികളുടെ തീയ്യതികൾ തീരുമാനിച്ചു……. 

രാജപ്പൻ വർഗ്ഗീസ് (പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ)

ബെർമിംങ്ങ്ഹാം: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡസ് റീജിയൻ്റെ ഈ വർഷത്തെ പ്രോഗ്രാമുകളുടെ തീയ്യതികൾ കഴിഞ്ഞ ദിവസം കൂടിയ റീജണൽ കമ്മിറ്റി യോഗം തീരുമാനിച്ചു .

യുക്മ നാഷണൽ നേഴ്സിംങ്ങ് ഫോറം കോൺഫറൻസ് – മെയ് 9 – 2026

യുക്മ മിഡ്ലാൻഡസ് റീജണൽ സ്പോട്‌സ് – ജൂൺ 13 – 2026.

യുക്മ നാഷണൽ സ്പോട്സ് – ജൂൺ 20 – 2026.

യുക്മ നാഷണൽ വള്ളംകളി – ആഗസ്റ്റ് 15 – 2026.

യുക്മ റീജണൽ കലാമേള – ഒക്ടോബർ 10 – 2026.

യുക്മ നാഷണൽ കലാമേള നവംബർ 7 – 2026.

യോഗത്തിൽ യുക്മ മിഡ്ലാൻഡസ് റീജണൽ പ്രസിഡൻ്റ് അഡ്വ ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു . യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് സ്‌മിത തോട്ടം, ദേശീയ സമിതി അംഗം ജോർജ്ജ് തോമസ്, റീജണൽ ജോയിൻ്റ് സെക്രട്ടറി അനിത മധു, റീജണൽ സ്പോട്‌സ് കോർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ, റീജണൽ പി ആർ ഒ രാജപ്പൻ വർഗ്ഗീസ്, റീജണൽ മീഡിയ കോർഡിനേറ്റർ അരുൺ ജോർജ്ജ്, റീജണൽ നേഴ്സസ് ഫോറം കോർഡിനേറ്റർ സനൽ ജോസ്  തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു . റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more