1 GBP = 129.22
breaking news

ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ (ILR) ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാനായിയുക്മയുമായി രംഗത്തെത്തി കാർഡിഫ് – പേനാർത്ത് മലയാളികൾ; ഏറ്റവും കൂടുതൽ നിവേദനങ്ങൾ പോയത് വെയിൽസിൽ നിന്നും.

ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ (ILR) ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാനായിയുക്മയുമായി രംഗത്തെത്തി കാർഡിഫ് – പേനാർത്ത് മലയാളികൾ; ഏറ്റവും കൂടുതൽ നിവേദനങ്ങൾ പോയത് വെയിൽസിൽ നിന്നും.

ബെർലി മാളിയേക്കൽ

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മ ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് പിന്തുണ നൽകി യുകെയിലെ വിവിധ അസോസിയേഷനുകളും വ്യക്തികളും മുന്നോട്ട് വന്നിരുന്നു. ഫെബ്രുവരി 12 ന് കൺസൾട്ടേഷൻ തീരുന്നതോടെ നമ്മുടെ അഭിപ്രായം പറയുവാനുള്ള അവസരം തീർന്നിരുന്നു. ഇനിയാണ് സർക്കാർ പാർലമെന്റിൽ ചർച്ച ചെയ്ത ശേഷം നിയമം പാസാക്കുന്നത്. യുക്മ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

പുതിയ തലമുറകുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ എൽ ആർ പരിഷ്‌കാരങ്ങൾ, നിയമപരമായി കുടിയേറിയ സ്‌കിൽഡ് വർക്കേഴ്സിന്റെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ടാണ് യുകെയിലെ എല്ലാ എം പി മാർക്കും നിവേദനം കൊടുക്കുവാൻ യുക്മ ക്യാമ്പയിൻ ആരംഭിച്ചിരുന്നത്.

ഈ ക്യാമ്പയിന്റെ ഭാഗമായി കാർഡിഫ് – പേനാർത്ത് നിയോജകമണ്ഡലത്തിലെ എം പി ആയ ശ്രീ. സ്റ്റീഫൻ ഡോട്ടിക്ക് തന്റെ പരിധിക്കുള്ളിലെ ലാൻഡോക് കമ്മ്യൂണിറ്റി കോൺസിലർ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ വെയിൽസ് റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്തും ഒരുമിച്ച് ഐ എൽ ആർ നിവേദനം സമർപ്പിച്ചു.

ലാൻഡോക്ക് ഹോസ്പിറ്റലിൽ മലയാളികൾ നൽകിവരുന്ന സേവനത്തെകുറിച് എം പി വളരെ സ്നേഹത്തോടെ സ്മരിച്ചു. കാർഡിഫ് – പേനാർത്ത് ഭാഗങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി സംസാരിക്കുമെന്ന് ശ്രീ സ്റ്റീഫൻ ഡോട്ടി ഉറപ്പ് നൽകി.

കഴിഞ്ഞ രണ്ട് മാസമായി യുക്മ നടത്തി വന്നിരുന്ന ഈ ഐ എൽ ആർ ക്യാമ്പയിൻ ഡിസംബർ 20ന് വെയിൽസിലെ ബാരിയിൽ വച്ച് യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്യുകയും എം പി ശ്രീ കനിഷ്ക നാരായണന് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത്
ഐ എൽ ആർ നിവേദനം സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷം വെയിൽസിലെ 24 നിയോജകമണ്ഡലങ്ങളിൽ എം പി മാർക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി.

ജനുവരി 22ന് ന്യൂപോർട് കേരള കമ്മ്യൂണിറ്റി, ന്യൂപോർട് ഈസ്റ്റ് എംപി ആയ ജെസ്സിക്ക മൊർഡന് യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസിന്റെ നേതൃത്വത്തിൽ എൻ കെ സി പ്രസിഡന്റ് ഷിന്ടോ പൗലോസും കൂടി നിവേദനം നേരിട്ട് സമർപ്പിച്ചു. ഫെബ്രുവരി 5ന് ക്രോളി മലയാളി കമ്മ്യൂണിറ്റി എംപി പീറ്റർ ലാമ്പിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ട്രഷറർ തേജു മാത്യുവിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ഫെബ്രുവരി 6ന് കാർഡിഫ് – പേനാർത്ത് നിയോജകമണ്ഡലത്തിലെ എം പി ആയ ശ്രീ. സ്റ്റീഫൻ ഡോട്ടിക്ക് തന്റെ പരിധിക്കുള്ളിലെ ലാൻഡോക് കമ്മ്യൂണിറ്റി കോൺസിലർ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ വെയിൽസ് റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്തും ഒരുമിച്ച് ഐ എൽ ആർ നിവേദനം സമർപ്പിച്ചു.

യുകെയിലെ പുതിയ കുടിയേറ്റക്കാർ വളരെ ആകാംഷയോടെയാണ് ലേബർ സർക്കാരിന്റെ ഇന്ന് നീക്കത്തെ നോക്കി കാണുന്നത്. പുതിയ ഐ എൽ ആർ, വിസ നിബന്ധനകൾ, സ്പൗസ് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ച മാറ്റങ്ങൾ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി ഉയർന്നിട്ടുണ്ട്. യുക്മ നടത്തുന്ന ഈ ക്യാമ്പയിൻ അതിന്റെ ഫലം കാണട്ടെയെന്ന് പ്രത്യാശിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more