1 GBP = 122.78
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്പോർട്ട്സ് മീറ്റ് ജൂൺ 13ന് ഹോർഷം ബ്രിഡ്ജ് LC സ്റ്റേഡിയത്തിൽ

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്പോർട്ട്സ് മീറ്റ് ജൂൺ 13ന് ഹോർഷം ബ്രിഡ്ജ് LC സ്റ്റേഡിയത്തിൽ

സാംസൺ പോൾ

യുക്മ (UUKMA – Union of UK Malayalee Associations) സൗത്ത് ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിജണൽ കായികമേള “Sports Meet – 2026” ജൂൺ 13, 2026-ന് ഹോർഷം ബ്രിഡ്ജ് ലെഷർ സെന്റർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.

സൗത്ത് ഈസ്റ്റ് റീജിയണിലെ 25 ഓളം മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് കായികതാരങ്ങൾ വിവിധ കായിക ഇനങ്ങളിലായി മത്സരബുദ്ധിയേടെ അണിനിരക്കും. മലയാളി സമൂഹത്തിൽ ഐക്യവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്മ കായികമേളകൾ സംഘടിപ്പിച്ചു വരുന്നത്.

കായികമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ജിപ്സൺ തോമസ്, സെക്രട്ടറി സംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, സ്പോർട്സ് കോർഡിനേറ്റർ ബെർവിൻ ബാബു, യൂത്ത് കോർഡിനേറ്റർ അലൻ അക്കര എന്നിവർക്കൊപ്പം ആഥിതേയ അസോസിയേഷനായ MCH നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബിനു കൂട്ടുങ്കൽ, സെക്രട്ടറി ടോജോ രാജു സ്പോർട്ട്സ് കോർഡിനേറ്റർ നിൻ്റു രാധാകൃഷ്ണൻ എന്നിവരും സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ, ആവേശകരമായ മത്സരങ്ങൾ, വിജയികൾക്കുള്ള സമ്മാനദാനം എന്നിവയെല്ലാം കോർത്തിണക്കി ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ച് നടത്തപ്പെടുന്ന കായികമേളയിൽ സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവൻ മലയാളി സമൂഹവും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more