1 GBP = 122.94
breaking news

യുക്മ യോർക്ഷെയർ ആൻഡ് ഹംബർ റീജിയൺ മിഡ്ടേം പ്രതിനിധി സമ്മേളനം പൂർത്തിയായി; 2026 പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു

യുക്മ യോർക്ഷെയർ ആൻഡ് ഹംബർ റീജിയൺ മിഡ്ടേം പ്രതിനിധി സമ്മേളനം പൂർത്തിയായി; 2026 പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു

യുക്മ യോർക്ക് ഷയർ ആൻഡ് ഹമ്പർ റിജിയൻ്റെ മിഡ് ടേം മീറ്റിംഗ് ജനുവരി 24 ശനിയാഴ്ച ഗ്രിംസ്‌ബിയിലെ സൗത്ത് കില്ലിംഗ് ഹോം കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് നടന്നു. 2026ലെ പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു.

രാവിലെ 10 മണി മുതൽ 12.30 വരെ റീജിയണൽ കമ്മിറ്റി മീറ്റിംഗും ഒരു മണി മുതൽ മൂന്നര വരെ പ്രതിനിധി സമ്മേളനവും നടത്തപെട്ടു. യോർക്ക് ഷയർ ആൻ്റ് ഹംബർ റീജിയൺ പ്രസിഡൻ്റ് അമ്പിളി എസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേലും, റീജിയനിലെ എല്ലാ ഭാരവാഹികളും പങ്കെടുത്തു. യോഗത്തിൽ നാഷണൽ കൗൺസിൽ മെംബർ ജോസ് വർഗീസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി വിമൽ ജോയ് നന്ദി പ്രകാശനവും നടത്തി.

2025 വർഷത്തെ വാർഷീക റിപ്പോർട്ട് സെക്രട്ടറി അജു തോമസും വരവ് ചിലവ് കണക്കുകൾ ട്രഷറർ Dr ശീതൾ മാർക്കും അവതരിപ്പിക്കുകയും ചർച്ചകൾക്കൊടുവിൽ പാസ്സാക്കുകയും ചെയ്തു.
റീജിയൻ്റെ എല്ലാ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും മീറ്റിങ്ങിൽ പങ്കെടുത്തു. 2025 വർഷത്തെ പ്രവത്തനങ്ങളെ അവലോകനം ചെയ്‌തുകൊണ്ട് വിപുലമായ ചർച്ചകൾ നടത്തപ്പെട്ടു. കായിക കലാ മത്സരങ്ങളിലും മറ്റു അനുബന്ധ പരിപാടികളിലും മികവുറ്റ പ്രകടനങ്ങളാണ് ഈ റീജിയൻ കാഴ്ചവെച്ചത് എന്ന് അഭിപ്രായപ്പെട്ടു. പോരായ്മകൾ പരിഹരിച്ചുകൊണ്ടും നാഷണൽ കമ്മറ്റിയുടെ സഹകരണത്തോടും കൂടെ വരും വർഷങ്ങളിൽ കൂടുതൽ ആകർഷണീയമായ കാര്യങ്ങൾ ചെയ്യുവാനും നിർദ്ദേശം ഉയർന്നു.

പുതിയ വർഷത്തിലേക്കുള്ള കർമ പരിപാടികളിൽ തീരുമാനങ്ങളെടുക്കുകയും അടുത്ത വർഷത്തെ പരിപാടികളുടെ കലണ്ടർ പ്രസിഡൻ്റ് അമ്പിളി നാഷണൽ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേലിന് നൽകി കൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more