1 GBP = 122.98
breaking news

ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എല്‍.ആര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്മ  ആരംഭിച്ച ക്യാംപെയ്നിന് പിന്തുണയുമായി ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി; നിർദ്ദിഷ്ട വൈറ്റ് പേപ്പറുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കാൻ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയും യുക്മയും എംപി ജെസ്സിക്ക മോർടനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.

ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എല്‍.ആര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്മ  ആരംഭിച്ച ക്യാംപെയ്നിന് പിന്തുണയുമായി ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി; നിർദ്ദിഷ്ട വൈറ്റ് പേപ്പറുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കാൻ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയും യുക്മയും എംപി ജെസ്സിക്ക മോർടനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.

വെയ്ൽസ്: ബ്രിട്ടണിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐ.എല്‍.ആര്‍ പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ), ദേശീയ തലത്തില്‍ ആരംഭിച്ച ക്യാംപെയ്നിന്റെ ഭാഗമായി ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി ഭാരവാഹികളും യുക്മ പ്രതിനിധികളും ന്യൂപോർട്ട് എംപി ജെസ്സിക്ക മോർടനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.

നിർദേശിച്ച വൈറ്റ് പേപ്പർ പ്രാവർത്തികമാക്കിയാൽ ന്യൂപോർട്ടിലെ മലയാളി സമൂഹത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കകൾ ന്യൂപോർട്ട് എംപിയുമായിയുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിൽ പങ്കുവച്ചു.

ഈ കൂടിക്കാഴ്ചയിൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്രീ. ഷിന്റോ പോളോസ്, സെക്രട്ടറി ശ്രീ. രാഘുൽ മാത്യു, ട്രഷറർ ശ്രീ. ഷാമൺ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി ലിമി വിമൽ, കൂടാതെ യുക്മ വെയിൽസ് റീജിയൻ പ്രസിഡന്റ് ശ്രീ. ജോഷി തോമസ് എന്നിവരാണ് പങ്കെടുത്തത്.

ന്യൂപോർട്ട് സമൂഹത്തിനായി കേരള കമ്മ്യൂണിറ്റി നടത്തിയ സാന്നിധ്യവും സേവനവും, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ നിർണായക പങ്കാളിത്തവും പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡ്-19 മഹാമാരിക്കാലത്ത് ഫ്രണ്ട്‌ലൈൻ വർക്കർമാരായി പ്രവർത്തിച്ച്, കുടുംബാംഗങ്ങളെ വിട്ട് വ്യക്തിജീവിതം പോലും ത്യജിച്ച് സമൂഹത്തിനായി സേവനമനുഷ്ഠിച്ച മലയാളി സമൂഹത്തിന്റെ സംഭാവനകൾ അവർ വിശദീകരിച്ചു.

ഇൻഡിഫിനിറ്റ് ലീവ് ടു റിമെയിൻ (ILR), വിസ നിബന്ധനകൾ, സ്പൗസ് വിസ വിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർദേശിച്ച മാറ്റങ്ങൾ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും പ്രതിനിധികൾ ശക്തമായി ഉന്നയിച്ചു.

ന്യൂപോർട്ട് എംപി ഈ ആശങ്കകൾ സഹാനുഭൂതിയോടെ സ്വീകരിക്കുകയും, കോവിഡ് കാലത്ത് ഉൾപ്പെടെ മലയാളി സമൂഹം നൽകിയ സേവനങ്ങളും ത്യാഗങ്ങളും അംഗീകരിക്കുകയും ചെയ്തു. ന്യൂപോർട്ട് സമൂഹത്തിനായി അവർ നൽകിയ സംഭാവനകൾ പ്രശംസിച്ച എംപി, ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയുടെ ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അവരുടെ വേണ്ടി ശക്തമായി സംസാരിക്കുമെന്നും ഉറപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more