1 GBP = 121.19
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി കമ്പകക്കുന്നേൽ നിര്യാതയായി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി കമ്പകക്കുന്നേൽ നിര്യാതയായി.

ലണ്ടൻ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടും പ്രവാസി കേരളാ കോൺഗ്രസ് UK ജനറൽ സെക്രെട്ടറിയുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി കമ്പകക്കുന്നേൽ(ലീലാമ്മ) (76) നിര്യാതയായി.

തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ K A വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ. മക്കൾ ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ , UK )
മരുമക്കൾ : വരുൺ പി ജോസ്, പുലകുടിയിൽ ആലക്കോട് , തൊടുപുഴ (ഓസ്ട്രേലിയ ), ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, കാളിയാർ , തൊടുപുഴ (UK )

മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 നു ഭർതൃസഹോദരൻ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ അഗസ്തിയുടെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ തുടർന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.

ഏലിയാമ്മ വർക്കിയുടെ നിര്യാണത്തിൽ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more