യുക്മ യോർക്ക്ഷയർ & ഹംമ്പർ റീജിയൺ ബാഡ്‌മിൻടൺ ടൂർണമെൻ്റ വിജയകരമായി നടത്തപ്പെട്ടു
Dec 03, 2025
യോർക്ക്ഷെയർ & ഹംമ്പർ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ ബാറ്റ്മിൻടൺ ടൂർണമെൻ്റെ ഷെഫീൽഡ് EIS സ്പോർട്സ് അക്കാഡമിയിൽ വച്ച് നവംബർ 23ന് നടത്തപ്പെട്ടു. റീജിയണിലെ വിവിധ അംഗ അസ്സോസിയേഷനിൽ നിന്നായി 60 ടീമുകൾ വിവിധ ക്യാറ്റഗറികിൽ മാറ്റുരച്ചു.
റീജിയണൽ പ്രസിഡൻ്റ് അമ്പിളി എസ് മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ സെക്രട്ടറി അജു തോമസ് സ്വാഗതവും, സ്പോട്സ് കോഡിനേറ്റർ സുജീഷ് എസ് പിള്ള നന്ദിയും രേഖപ്പെടുത്തി.
നാഷണൽ കൗൺസിൽ മെമ്പർ ജോസ് വർഗീസ്, ട്രഷറർ സീതൽ മാർക്ക്, നാഷണൽ മുൻ ജോ.സെക്രട്ടറി സാജൻ സത്യൻ, റീജണൽ ഭാരവാഹികളായ ഡോ.അഞ്ചു ഡാനിയേൽ, ജിജോ ചുമ്മാർ, വിമൽ ജോയി, ബിജി എൽഡോസ്, അരുൺ ഡൊമിനിക്ക്, ആതിര മജുനു, ഹരികുമാർ എന്നിവർ പങ്കെടുത്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വളരെ ആവേശത്തോടെയും വാശിയോടെയും അതിലുപരി അംഗ അസ്സോസിയേഷനുകളുടെ സൗഹൃദ പങ്കാളിത്തം പ്രകടമായി എന്നത് വളരെ സന്തോഷം നല്കുന്ന കാര്യമായിരുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages