1 GBP = 121.16

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് റിട്ട.അദ്ധ്യാപകൻ പി ജി ജോർജ്ജ് നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം.

ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്‌കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി ജോർജ്ജ് (സുജ) എന്നിവരാണ് മക്കൾ. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

സുനിലിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റിയൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, മുൻ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സൗത്ത് വെസ്റ്റ് സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, മറ്റു കമ്മിറ്റിയംഗങ്ങൾ, ജി എം എ പ്രസിഡന്റ് ജഡ്സൺ ആലപ്പാട്ട്, സെക്രട്ടറി ഗോപു ശിവകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിലും പങ്കു ചേരുന്നു…. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more