യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സമാപനം; ചരിത്ര നേട്ടവുമായി ഐ എം എ ബാൻബറി ചാപ്യന്മാർ, എസ് എം സി എ യോവിൽ രണ്ടാം സ്ഥാനത്ത്, വിൽറ്റ്ഷെയ്ർ മലയാളി അസ്സോസിയേഷൻ മൂന്നാമത്
Oct 23, 2025
സുജു ജോസഫ് (പിആർഒ, യുക്മ സൗത്ത് വെസ്റ്റ്)
സാലിസ്ബറി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സമാപനം. രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച കലാമേള മത്സരങ്ങൾ 8:45 ഓടെ അഞ്ചു വേദികളിലായി ആരംഭിച്ചിരുന്നു. സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ് ആശംസകൾ നേർന്നു. ചടങ്ങിൽ ബേസിംഗ്സ്റ്റോക് കൗൺസിലർ സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റ് റെയ്മോൾ നിധിരി, മുൻ നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളായ ബെന്നി അഗസ്റ്റിൻ, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യു, ടെസി മാത്യു, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, മറ്റു റീജിയണൽ ഭാരവാഹികൾ, സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും രേഖപ്പെടുത്തി.
റീജിയണൽ കലാമേളയിൽ ചരിത്ര നേട്ടവുമായാണ് ആദ്യമായി ഐ എം എ ബാൻബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടത്. മുൻ ചാമ്പ്യന്മാരെ പിന്തള്ളി 117 പോയിന്റുമായാണ് ഐ എം എ ബാൻബറി ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 108 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എസ്എംസിഎ യോവിൽ റണ്ണറപ്പായപ്പോൾ 80 പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ സെക്കൻഡ് റണ്ണറപ്പായി.
മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ (മിക്മ) ആഞ്ജലീന വെസ്റ്റിനാണ് കലാതിലകം. മോഹിനിയാട്ടത്തിലും സോളോ സോങിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ആഞ്ജലീന വെസ്റ്റിൻ കലാതിലക പട്ടത്തിന് അർഹയായത്. സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എട്ടു പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീർ കലാപ്രതിഭയായി. മലയാളം പദ്യപാരായണത്തിനും മലയാളം പ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ നായർ ഭാഷാകേസരി പുരസ്കാരം നേടി.
കിഡ്സ് വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജെയ്സ് ജിനോയ്സ് വ്യക്തിഗത ചാമ്പ്യനായപ്പോൾ സബ്ജൂനിയർ വിഭാഗത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ നായർ വ്യക്തിഗത ചാമ്പ്യനായി. ജൂനിയർ വിഭാഗത്തിൽ മിൽട്ടൺ കെയ്ൻസ് മലയാളി അസോയിയേഷന്റെ ആഞ്ജലീന വെസ്റ്റിൻ വ്യക്തിഗത ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ഐ എം എ ബാൻബറിയുടെ അക്ഷയ് ധനഞ്ജയനും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ കൃഷ്ണേന്ദു ഉണ്ണിയും വ്യക്തിഗത ചാമ്പ്യൻ പട്ടം പങ്കിട്ടു.
വൈകുന്നേരം ഏഴര മണിയോടെ ആരംഭിച്ച സമാപന സമ്മേളനം യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ ബേസിംഗ്സ്റ്റോക് കൗൺസിലർ സജീഷ് ടോം ആശംസകൾ നേർന്നു. വിജയികൾക്ക് യുക്മ ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും യുക്മ പ്രതിനിധികളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. രാത്രി ഒൻപതര മണിയോടെ കലാമേളയ്ക്ക് തിരശീല വീണു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages