യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ഇന്ന്….. ജനറൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം നിർവ്വഹിക്കും…… റെയ്ലിയിൽ ഒരുങ്ങുക കലയുടെ ‘മഴവിൽ കേളികൊട്ട്’
Oct 18, 2025
സാജൻ മാത്യു പടിക്കമ്യാലിൽ
(പി ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ)
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പ്രതിഭാപാടവത്തിന് വേദിയൊരുക്കുന്നതും, കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള ഇന്ന് ശനിയാഴ്ച്ച (18/10/ 25) റെയ്ലിയിൽ അരങ്ങേറും. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയാകുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്നിയിലെ ദി സ്വയനെ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിലാവും അരങ്ങേറുക. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർനായർ കലാമേളയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ്മാരായ വർഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി തുടങ്ങിയവർ പങ്കെടുക്കും കലാമേളയുടെ സമാപനമായി ഒരുക്കുന്ന സാസ്കാരിക സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ സന്ദേശം നൽകുന്നതാണ്.
ഏറെ ആവേശകരമായ പ്രതികരണം കണ്ട മത്സരാർത്ഥികളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ യുക്മ ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ 23 അംഗ അസോസിയേഷനുകളിൽ നിന്നുമായി മുൻ വർഷത്തേക്കാൾ വർധിച്ച മത്സരാർത്ഥി പ്രവാഹമാണ് കാണുവാൻ കഴിഞ്ഞതെന്നും, കലാമേളക്കുള്ള ഒരുക്കങ്ങൾ പൂര്ത്തിയായതായും സംഘാടക സമിതി അറിയിച്ചു.
എൽ ഇ ഡി സ്ക്രീനിന്റെ പശ്ചാത്തലത്തിൽ നാലു സ്റ്റേജുകളിലായി ഒരുക്കുന്ന കലാമേളയിൽ വിവിധങ്ങളായ മത്സരങ്ങളാവും അരങ്ങേറുക. സംഗീതം, നൃത്തം, അഭിനയം, പ്രസംഗം, പ്രശ്ചന്ന വേഷം അടക്കം നിരവധി ശാഖകളിലായി നടത്തുന്ന മത്സരങ്ങൾ അത്യന്തം ആസ്വാദ്യവും, ആവേശകരമാവുമായ അവതരണ പോരാട്ടങ്ങൾക്കാവും റെയ്നിയിലെ ദി സ്വയനെ പാർക്ക് സ്കൂൾ ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുക.
പ്രതിഭാ പ്രകടനത്തിനൊപ്പം ഇതര കലാകാരുടെ മികവുകൾ കാണുവാൻ അവസരം നൽകുകയും, പ്രാദേശിക തലത്തിൽ കലാസൗഹൃദം വളർത്താനും, കലാപരിപാടികളിലൂടെയും, കൂട്ടായ്മകളിലൂടെയും മലയാളി പാരമ്പര്യവും, സാംസ്കാരിക തനിമയും നിലനിർത്തുവാനും, കലാ രൂപങ്ങൾ കാലഹരണപ്പെടാതെ സൂക്ഷിക്കുന്നതിനുമായി കലോത്സവ വേദികൾ ഒരുക്കുവാനുമുള്ള ലക്ഷ്യമാണ് കലാമേളകളിലൂടെ യുക്മ ശ്രമിക്കുക.
കലാസൗഹൃദ സദസ്സിനുമുന്നിൽ, കലയുടെ മഴവിൽ വിസ്മയവും, അവതരണപ്രതിഭയും, അനുഭവവേദ്യമേകുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയാ കലാമേളയിലേക്ക് എല്ലാ കലാസ്നേഹികളെയും, കലാകാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോബിൻ ജോർജ് – 07574674480
ജെയ്സൺ ചാക്കോച്ചൻ – 07359477189
ഭുവനേഷ് പീതാബരൻ – 07862273000
സുമേഷ് അരവിന്ദാക്ഷൻ – 07795977571
Venue:
The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages