യുക്‌മ റീജിയണൽ കലാമേളകൾക്ക് നാളെ കലാശക്കൊട്ട്…… സൌത്ത് വെസ്റ്റിൽ അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്ളിയയിൽ ജയകുമാർ നായരും ഉദ്‌ഘാടകർ…… ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്‌മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, സജീഷ് ടോം തുടങ്ങിയവർ കലാമേളകളിൽ മുഖ്യാതിഥികളായെത്തുന്നു.
Oct 17, 2025
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ 01 ശനിയാഴ്ച ചെൽട്ടൻഹാമിലെ ക്‌ളീവ് സ്‌കൂളിൽ വച്ച് നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്‌ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ നാളെ സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയണുകളിൽ അരങ്ങേറുകയാണ്. സൌത്ത് വെസ്റ്റ് റീജിയണൽ കലാമേള സാലിസ്ബറിയിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള റെയ്‌ലിയിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും ഉദ്ഘാടനം ചെയ്യും.
യുക്മ ട്രഷറർ ഷീജോ വർഗ്ഗീസ്, ബേസിംഗ്സ്‌റ്റോക്ക് കൌൺസിലറും മുൻ യുക്‌മ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ (ദേശീയ കലാമേള കൺവീനർ), സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ മുഖ്യാതിഥികളായെത്തും. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായതായി സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 27 ന് വെയിത്സ്, ഒക്ടോബർ 04 ന് യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഒക്‌ടോബർ 11 ന് നോർത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലമേളകൾ വളരെ വിജയകരമായി നടന്ന് കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ തിരക്കാണ് മത്സരാർത്ഥികളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റീജിയണൽ കലാമേളകളിൽ ഉണ്ടായത്.
സൌത്ത് വെസ്റ്റ്.
സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് നാളെ രാവിലെ എട്ടു മണിയോടെ സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്‌കൂളിൽ തുടക്കമാകും. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം ചെയ്യുന്ന കലാമേളയിൽ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ്, നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധീരി, മുൻ യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ബേസിംഗ്സ്റ്റോക്ക് കൌൺസിലറും മുൻ യുക്മ ദേശീയ സെക്രട്ടറിയുമായ സജീഷ് ടോം, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്ജ് തുടങ്ങിയവർ മുഖ്യാതിഥികളായെത്തും. സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മുൻ നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, കലാമേള കോർഡിനേറ്റർ ബിജോയ് പി വർഗ്ഗീസ്, മറ്റു റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. ഇക്കഴിഞ്ഞ ഞായറാഴ്ച്ച കലാമേള രജിസ്‌ട്രേഷൻ പൂർത്തിയായിരുന്നു. മത്സരാർത്ഥികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് ഇക്കുറി. അഞ്ഞൂറിൽപ്പരം മത്സരാർത്ഥികൾ അഞ്ചു വേദികളിലായി മാറ്റുരയ്ക്കുന്ന കലാമേളയുടെ അവസാനവട്ട ഒരുക്കങ്ങളുമായാണ് സംഘാടകർ. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ സൗത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന സാലിസ്ബറി മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവർത്തിച്ചു വരുന്നു. അതിവിപുലമായ സംഘാടക സമിതിയാണ് റീജിയണൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ഈസ്റ്റ് ആംഗ്ളിയ
യുക്മയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ളിയ റീജിയണൽ കലാമേള നാളെ രാവിലെ 08: 30 ന് റെയ്‌ലിയിലെ ദി സ്വെയിൻ പാർക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കലാമേളയുടെ ഉദ്ഘാടനം യുക്‌മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. റീജിയണൽ പ്രസിഡൻ്റ് ജോബിൻ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡൻ്റും ദേശീയ കലാമേള കൺവീനറുമായ വർഗ്ഗീസ് ഡാനിയൽ, ദേശീയ ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി എന്നിവർ മുഖ്യാതിഥികളായിരിക്കും. ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, റീജിയണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, ട്രഷറർ ഷിൻ്റോ സ്‌കറിയ, കലാമേള കോർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
ഈസ്റ്റ് ആംഗ്ളിയ റീജിയണൽ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ മുഴുവൻ അംഗ അസ്സോസ്സിയേഷനുകളുടെയും കലാ സ്‌നേഹികളായ മുഴുവൻ മലയാളികളുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഈസ്റ്റ് ആംഗ്ളിയ റീജിയണൽ കലാമേള സംഘാടക സമിതി അഭ്യർത്ഥിച്ചു.
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages