1 GBP = 120.13
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ പൂർത്തിയായി…… കലാമാമാങ്കം ഒക്ടോബർ 18 ന് സാലിസ്ബറിയിൽ…… അതിവിപുലമായ സംഘാടക സമിതിയുമായി ടീം സൗത്ത് വെസ്റ്റ്

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ പൂർത്തിയായി…… കലാമാമാങ്കം ഒക്ടോബർ 18 ന് സാലിസ്ബറിയിൽ…… അതിവിപുലമായ സംഘാടക സമിതിയുമായി ടീം സൗത്ത് വെസ്റ്റ്

സുജു ജോസഫ്, പിആർഒ യുക്മ സൗത്ത് വെസ്റ്റ്

സാലിസ്ബറി: പതിനാറാമത് യുക്മ നാഷണൽ കാലമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ കലാമേളകൾ നാട്ടിൽ നിന്നും മാറി പ്രവാസലോകത്തു എത്തുന്നവർക്ക്‌ പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരുക്കുവാൻ കഴിയുന്ന മികച്ച വേദികളാണ്.

ഒക്ടോബർ 12നു  അവസാനിച്ച രജിസ്‌ട്രേഷൻ കഴിഞ്ഞപ്പോൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കാനെത്തുന്നത് എത്തുന്നത്500 ഇൽ പരം മത്സാർത്ഥികളാണ്. കലാമേളക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ ദൃതഗതിയിൽ നടക്കുന്നു. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ സൗത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന സാലിസ്ബറി മലയാളി അസോസിയേഷനും അരയും  തലയും മുറുക്കി പ്രവർത്തിച്ചു വരുന്നു. അതിവിപുലമായ സംഘാടക സമിതിയാണ് റീജിയണൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

സുനിൽ ജോർജ്ജ് ചെയർമാൻ ആയ കമ്മിറ്റിയിൽ  വൈസ് ചെയർമാൻമാരായി റെയ്‌മോൾ നിധിരി, സുജു ജോസഫ്, എംപി പദ്മരാജ് എന്നിവരായിരിക്കും പ്രവർത്തിക്കുക. ഡോ ബിജു പെരിങ്ങത്തറ, സജീഷ് ടോം, ടിറ്റോ തോമസ് തുടങ്ങിയവരായിരിക്കും കലാമേളയുടെ രക്ഷാധികാരികൾ. ജോബി തോമസ് ജനറൽ കൺവീനറായി പ്രവർത്തിക്കുന്ന കലാമേള കമ്മിറ്റിയിൽ ജനറൽ കോർഡിനേറ്റർമാരായി ബിജോയ് വർഗ്ഗീസും ദേവലാൽ സഹദേവനും പ്രവർത്തിക്കും.

ജോയിൻ്റ് കോർഡിനേറ്റർമാർ: രാജേഷ് രാജ്, ജോസ് കെ ആന്റണി, ജിനോയ്സ് തോമസ്, ഷാൽമോൻ പങ്കേത്

സ്വാഗതസംഘം: ചാർളി മാത്യു, ടെസി മാത്യു, സാനി മൈക്കിൾ

രജിസ്ട്രേഷൻ കമ്മിറ്റി: ശാലിനി റിജേഷ്, ഡിനു ഡൊമിനിക്, ഇർഷാദ് മുഹമ്മദ്

സാമ്പത്തികം: ബേബി വർഗ്ഗീസ് ആലുങ്കൽ, ഉമ്മൻ ജോൺ  

ഓഫീസ് ഇൻചാർജ്: സുജു ജോസഫ്, ഡോ ബിജു പെരിങ്ങത്തറ, രാകേഷ് അലക്സ്

വെൽഫെയർ കമ്മിറ്റി: ജോയ് ജോൺ, ജോബിൻ ജോൺ, റിയ ജോസഫ്, നിഷാന്ത് സോമൻ, മനോജ് വേണുഗോപാൽ,

ഗ്രീൻറൂം കോർഡിനേറ്റേഴ്‌സ്: ടെസി മാത്യു, മേഴ്‌സി സജീഷ്, റോഷ്‌നി വിശാഖ്

പ്രഥമശുശ്രൂഷ: ഡോ ബിജു പെരിങ്ങത്തറ, ശാലിനി റിജേഷ്, മേഴ്‌സി സജീഷ്

സ്റ്റേജ് കോഓർഡിനേറ്റർ: ബിജോയ് വർഗ്ഗീസ്

സ്റ്റേജ് മാനേജർമാർ: സാനി മൈക്കിൾ, ഇർഷാദ് മുഹമ്മദ്, സിൽവി ജോസ്, റോസ്‌മി ജോബി, കുര്യാച്ചൻ സെബാസ്റ്റിയൻ, ആൻ മേരി സന്ദീപ്, സോനാ ജോസ്, ജയ്‌വിൻ ജോർജ്ജ്, ജിൻസി അനു, ഗോപു ശിവകുമാർ

മീഡിയ കോ ഓർഡിനേറ്റേഴ്‌സ്: സുജു ജോസഫ്, രാജേഷ് നടേപ്പിള്ളി  

അപ്പീൽ കമ്മിറ്റി:സുനിൽ ജോർജ്ജ്, ഡോ ബിജു പെരിങ്ങത്തറ, സജീഷ് ടോം, സുജു ജോസഫ്

കലാമേളയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർത്ഥിക്കുന്നതായി കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട്  സുനിൽ ജോർജ്ജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, എസ് എം എ പ്രസിഡന്റ് എം പി പദ്മരാജ് തുടങ്ങിയവർ അറിയിച്ചു.

റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.

കലാമേളക്ക് മാറ്റ് കൂട്ടുന്നതിന് മട്ടാഞ്ചേരി റെസ്റ്റോറന്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more