- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
കലാവിസ്മയങ്ങളുടെ പകൽപ്പൂരം, യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്കു വർണാഭമായ കൊടിയിറക്കം. കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്; രോഹൻ റോബിൻ കലാപ്രതിഭ, ആൻ ട്രീസ ജോബി കലാതിലകം
- Oct 15, 2025
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)
കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 11 വിഗാൻ ഡീൻ ട്രസ്റ്റ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിരശീല വീണു. രാവിലെ 9 മണിയോടെ ആരംഭിച്ച കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള നാനൂറിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രായം അനുസരിച്ച് കിഡ്സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയർ, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങൾ നടന്നത്.






യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ശ്രീ ഷാജി തോമസ് വരാകുടി അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തിരി തെളിയിച്ചു. യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി സനോജ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചപ്പോൾ, ആർട്സ് കോ ഓർഡിനേറ്റർ ശ്രീ രാജീവ് നന്ദി പ്രകാശിപ്പിച്ചു. യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായ കുര്യൻ ജോർജ്, യുക്മ സംസ്കരിക വേദി ജനറൽ കൺവീനർ അഡ്വ. ജാക്സൺ തോമസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ ട്രഷറർ ഷാരോൺ ജോസഫ്,



വൈസ പ്രസിഡൻ്റ് അഭിറാം, ജോയിൻ്റ് സെക്രട്ടറി ജെറിൻ ജോസ്, ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, പി ആർ ഒ അനിൽ ഹരി, മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിള തുടങ്ങി യുക്മ നോർത്ത് വെസ്റ്റ് റീജിണൽ ഭാരവാഹികളും യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്കു ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷനിലെ പ്രധാന ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.

കിരീടപോരാട്ടത്തിൽ ഇത്തവണയും കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (123 പോയിന്റ്) സ്വന്തമാക്കി. 94 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോട്ട് രണ്ടാസ്ഥാനവും, 68 പോയിന്റുമായി നോർത്ത്മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും 62 പോയിന്റുമായി ആതിഥേയരായ വിഗൻ മലയാളി അസോസിയേഷൻ നാലാം സ്ഥാനവും സ്വന്തമാക്കി. കലാപ്രതിഭ പുരസ്കാരവും കലാതിലകവും വിഗൻ മലയാളി അസോസിയേഷൻ കരസ്ഥമാക്കി, രോഹൻ റോബിൻ കലാപ്രതിഭ ആയപ്പോൾ, ആൻ ട്രീസ ജോബി കലാതിലകം ആയി തിരഞ്ഞെടുത്തു. ഭാഷ കേസരിപട്ടം വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ആൻലിയ വിനീതും ആൻ ട്രീസ ജോബിയും പങ്കിട്ടപ്പോൾ നാട്യറാണി പട്ടം സ്വന്തമാക്കിയത് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനിലെ അർപ്പിത അശോക് ആണ്.

കിഡ്സ് വിഭാഗത്തിൽ ക്രിസ്റ്റൽ ജീവൻ (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ – നോർമ ), സബ് ജൂനിയഴ്സ് വിഭാഗത്തിൽ ആൻലിയാ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ), ജൂനിയഴ്സ് വിഭാഗത്തിൽ ആൻ ട്രീസ ജോബി (വിഗൻ മലയാളി അസോസിയേഷൻ), സീനിയഴ്സ് വിഭാഗത്തിൽ നിമ്മി ചിന്നു തോമസ് (ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ ) . സീനിയഴ്സ് വിഭാഗത്തിൽ അർപ്പിത അശോക് (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ) എന്നിവർ ഓരോ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി.
ഓരോ വേദിക്ക് മുന്നിലും നിറസാന്നിധ്യമായി കാണികൾ. നടനചാരുത പകർന്ന കുച്ചുപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും കാണികളുടെ മനം നിറച്ചു. നാടൻ പാട്ടുകളും, ലളിത ഗാനവും ശബ്ദാനുകരണ കലയുടെ വിസ്മയവും ചേർന്നതോടെ ആഹ്ലാദം ഇരട്ടിച്ചു. അപ്പീലുകളുടെ അതിപ്രസരം എല്ലായിപ്പോഴും കലാമത്സരങ്ങളുടെ മാറ്റു കുറക്കുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷെ ഒരു അപ്പീൽ പോലും ഇത്തവണ വരാതിരുന്നത്, നോർത്ത് വെസ്റ്റ് യുക്മ കലാമേളയ്ക്ക് ഒരു പൊൻ തൂവലായി മാറി. മനസ്സിന്റെ ഇരുട്ട് നീക്കി അന്തർപ്രകാശം പകരാനുള്ള കലയുടെ അതുല്യമായ ശക്തിയെ ഓർമ്മപ്പെടുത്തുകയാണ് ഈ കലോത്സവം.


വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും, ദേശീയ വൈസ് പ്രസിഡൻ്റും കലാമേള കോർഡിനേറ്ററുമായ വർഗ്ഗീസ് ഡാനിയലും മുഖ്യാതിഥികളായിരുന്നു. സമാപന സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയും, കലാകിരീടം, കല പ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.




റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.




യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ടൈറ്റിൽ സ്പോൺസേഴ്സ്
റോസ്റ്റർ കെയർ (Roster Care),
ഹംഗ്രി ഹാർവെസ്റ്റ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് (Hungry Harvest South Indian Restaurant & Takeaway),
സ്പൈസ് എക്സ്പ്രസ്സ് (Spicexpress ) Kerala grocery shop.
കലാമേളയുടെ മറ്റ് സ്പോൺസേഴ്സ്:
ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്ഗേജ് ആൻഡ് ഇൻഷുറൻസ് (Life Line Protect)
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ജിയ ട്രാവൽ ആൻഡ് ഹോളിഡേയ്സ് (GIA Travel and Holidays)
റോയൽ ഈവന്റ്സ് (Royal Events)
എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
ജെ എം പി സോഫ്റ്റ്വെയർ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, ഫ്രൂട്സ് & വെജിറ്റബിൾസ്, മാഞ്ചസ്റ്റർ (www.click2bring.co.uk)
എനോറ ഡിസൈനർ ബൊട്ടീക് (Enora Designer Boutique )
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket)
യുക്മ ന്യൂസ് (UUKMA News)
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.
കലാമേളയ്ക്ക് വേണ്ടി Jeevan4u Photography യുടെ ജീവൻ പകർത്തിയ കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/16H-udnYxkWiYFeFAhvxkPZmW5H2nvrLn?usp=sharing
കലാമേളയ്ക്കു വേണ്ടി Abhishek Alex Photography യുടെ അഭിഷേക് പകർത്തിയ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/1VHaNaIfHQVZgMUdCqJ4nhycSr2WtnRup?usp=sharing
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages