1 GBP =
breaking news

യുക്മ – കാർഗോ ഫോഴ്സ് സൗത്ത് ഈസ്റ്റ് റീജണൽ കലാമേള; അഞ്ചാം തവണയും കലാ കിരീടം ചൂടി കെസിഡബ്ള്യു എ ക്രോയിഡോൺ, റണ്ണർ അപ്പായി ബിഎംഎ ബ്രൈറ്റൺ, സിഎംസി ക്രോളി മൂന്നാം സ്ഥാനത്ത്

യുക്മ – കാർഗോ ഫോഴ്സ് സൗത്ത് ഈസ്റ്റ് റീജണൽ കലാമേള; അഞ്ചാം തവണയും കലാ കിരീടം ചൂടി കെസിഡബ്ള്യു എ ക്രോയിഡോൺ, റണ്ണർ അപ്പായി ബിഎംഎ ബ്രൈറ്റൺ, സിഎംസി ക്രോളി മൂന്നാം സ്ഥാനത്ത്

റെഡ്ഹിൽ മെർസ്താം സ്കൂൾ ഹോളിലെ 4 സ്റ്റേജുകളിൽ കൊട്ടിക്കയറിയ കലാമാമാങ്കമായ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളക്ക് വർണ്ണാഭമായ കൊട്ടിക്കലാശം…. പ്രത്യേകം തയ്യാറാക്കിയ 4 വേദികളിൽ 300 ഓളം മത്സരാത്ഥികൾ വാശിയോടെ തങ്ങളുടെ പ്രതിഭയെ മാറ്റുരച്ചപ്പോൾ പിറന്നത് കലാ വിസ്മയത്തിന്റെ 300 ഓളം കലാ വൈവിധ്യങ്ങളാണ്. കേരളത്തിൻറെ കലാ പൈതൃകത്തെ നാടിൻറെ സാംസ്കാരിക മുദ്രകളിൽ സമുന്വയിപ്പിച്ച് കാണികളായെത്തിയവർക്കു മുന്നിൽ വർണ്ണ വിസ്മയത്തിൻ്റെ മഴവിൽ ഒരുക്കിയാണ് ഓരോ അസോസിയേഷനുകളുടെയും കലാകാരന്മാരും കലാകാരികളും മത്സര ബുദ്ധിയോടെ ഓരോ വേദികളും കീഴടക്കിയത്.

മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡിൽ നിന്നുള്ള എം പി സോജൻ ജോസഫ് രാവിലെ 11 മണിക്ക് ഔപചാരികമായി ഉൽഘാടന കർമ്മം നിർവ്വഹിച്ച യോഗത്തിൽ റീജണൽ പ്രസിഡൻ്റ് ജിപ്സൺ തോമസ് അദ്ധ്യഷത വഹിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട്, യുക്മ വെയിൽസ് റീജനൽ എക്സിക്യൂട്ടിവ് അംഗം ബെന്നി അഗസ്റ്റ്യൻ എന്നിവർ ആശംസ അറിയിച്ചു. റീജണൽ ജനറൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതവും ട്രഷറർ തേജു മാത്യുസ് നന്ദിയും പ്രകാശിപ്പിച്ച യോഗത്തിന് ശേഷം മത്സരപ്പെരുമഴയുടെ കലാമാമാങ്കത്തിൽ ഇഞ്ചോടിഞ്ച് പോരാടി ഓരോ മത്സരാർത്ഥികളും അക്ഷരാത്ഥത്തിൽ അത്ഭുതങ്ങൾ തീർത്തു.

ഓരോ ഇനങ്ങളിലെയും മത്സരങ്ങൾ വാശിയേറിയ മത്സരങ്ങൾ മാത്രമായിരുന്നില്ല, പരിപാടിയുടെ നിലവാരം കൊണ്ട് ശിരസുയർത്തി നിന്ന ആത്മാഭിമാനത്തിൻ്റെ ഒന്നത്യങ്ങൾ കൂടിയായിരുന്നു. ഒന്നിനൊന്ന് മെച്ചമായ കലാപ്രകടങ്ങളിലൂടെ കാണികളെയും ജഡ്ജസിനെയും ഒരുപോല സ്തപ്തരാക്കിയ ഒട്ടേറെ നിമിഷങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ഈ വർഷത്തെ കലാമേള എന്ന് പറയാതെ വയ്യ. അതിന് മകുടോദാഹരണമായിരുന്നു ഈ വർഷത്തെ കലാതില മത്സരത്തിൽ കണ്ടത്. ഇങ്ങോടിഞ്ച് പോരാട്ടത്തിൽ, കഴിഞ്ഞ വർഷത്തെ കലാതിലകമായിരുന്ന സിഎംസി ക്രോളിയുടെ മിഖേല സന്തോഷ് – മോണോ ആക്ടിലും നാടോടി നൃത്തത്തിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം കരസ്തമാക്കി, 15 പോയൻ്റ് നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി കൊണ്ട് വീണ്ടും കലാതിലക പട്ടത്തിൻ്റെ പട്ടികയിലിടം പിടിച്ചതപ്പോൾ, കെസിഡബ്ള്യു ക്രോയിഡൻ്റെ കുമാരി ശ്രീമത് ശ്രീരാജ് – പദ്യോച്ചാരണത്തിനും മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ഒന്നാം സ്ഥാനം പിടിച്ച് വ്യക്തിഗത പോയൻ്റു നിലയിൽ തുല്യത കൈവരിച്ച് കലാ തിലക പട്ടത്തെ ‘ടൈബ്രേക്കറി’ലേക്ക് എത്തിച്ച് ഉദ്വേഗപൂർണ്ണമാക്കി. കലാമേള മാന്വൽ മുൻനിർത്തി വിജയിയെ കണ്ടെത്താനായി ഗ്രൂപ്പിനങ്ങളിലെ മത്സരങ്ങളിലൂടെ ലഭ്യമായ പോയിൻറ്കളിലെക്ക് കടക്കേണ്ടി വന്നു. 0.25 സ്കോറിൻറെ വളരെ നേരിയ മാർജിൻ ഉപയോഗപ്പെടുത്തി KCWA യുടെ ശ്രീമത് ശ്രീ രാജ് കലാതിലക പട്ടം ചൂടുമ്പോൾ എത്ര കടുത്തതായിരുന്നു ഈ വർഷം ഓരോ ഇനങ്ങളിലും നടന്ന മത്സരങ്ങൾ ഉയർത്തിയ വീറും വാശിയും എന്നത് വിളിച്ചോതുന്നു. കൂടാതെ KCWA ക്രോയിഡന്റെ നന്മയ സുനിൽകുമാർ ഇടത്താടൻ,സീമ ഈസ്റ്റ് ബോണിൻ്റെ തീർത്ഥ ജിജേഷ്, WMCA വോക്കിങ്ങിൻ്റെ സെറിൻ ജോൺസൺ, KCWA ക്രോയിഡന്റെ എലിസബത്ത് ജോർജ്,സീമ ഈസ്റ്റ് ബോണിന്റെ കീർത്തന ജിജേഷ് തുടങ്ങിയ കലാകാരികളെല്ലാം മികച്ച പ്രകടനങ്ങളിലൂടെ കലാതിലക സാധ്യത പട്ടികയിൽ പേരു ചേർത്തവരാണ്.

കലാപ്രതിഭയായി WMCA വോക്കിംഗിൻ്റെ ലിജിൻ ജേക്കബ് മോഹിനിയാട്ടം, നാടോടി നൃത്തം, പദ്യം ചെല്ലൽ എന്നിവയിലെ മിന്നുന്ന പ്രകടനത്തോടെ കലാകിരീടമണിഞ്ഞു. CMC ക്രോളിയുടെ സോബിൻ സണ്ണി, DKC യുടെ റോഷൻ റോബർട്ട്, HUM ഹേവാർഡ്സ് ഹീത്തിൻ്റെ ആദിവ് വിമൽ കാർത്തിക്, KCWA ക്രോയിഡന്റെ ഷൈനോ ഉമ്മൻ തോമസ്തുടങ്ങിയവർ കലാപ്രതിഭ പരിഗണനാ ലിസ്റ്റിൽ ഇടം കണ്ടെത്തുന്ന വ്യക്തിഗത പ്രകടനങ്ങൾ കാഴ്ച വച്ച് ശ്രദ്ധേയരായി.

സീനിയർ വിഭാഗ വ്യക്തിഗത ചാമ്പ്യനായി WMCA പോക്കിംഗിൻ്റെ വാണിനാഥ് ഇരട്ടിച്ചിറയിൽ ഗോപിനാഥും , ജൂനിയർ വിഭാഗ വ്യക്തിഗത ചാമ്പ്യനായി CMC കോളിയുടെ മിഖേലാ സന്തോഷും,സബ് ജൂനിയർ വിഭാഗ വ്യക്തിഗത ചാമ്പ്യനായി KCWA ക്രോയിഡന്റെ ശ്രീമദ് ശ്രീരാജും, കിഡ്സ് വിഭാഗ ഇൻഡിവിജ്വൽ ചാമ്പ്യനായി KCWA ക്രോയിഡന്റെ നന്മയാ സുനിൽകുമാർഇടത്താടനും മിന്നുന്ന വിജയം കരസ്ഥമാക്കി.

വൈകിട്ട് നടന്ന വർണ്ണാഭമായ സമാപന സമ്മേളനം യുക്മ നാഷണൽ പ്രസിഡൻറ് അഡ്വ. എബീ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 175 പോയിൻറ് കരസ്ഥമാക്കി KCWA ക്രോയിഡൺ തുടർച്ചയായി നാലാമതും ഓവറോൾ ചാമ്പ്യന്മാരായി 78 പോയിന്റോടെ BMA ബ്രൈറ്റൺ റണ്ണറപ്പായപ്പോൾ 50 പോയിൻറ് നേടി CMC ക്രോളി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. MARS റെഡ് ഹിൽ, DKC ഡോർസെറ്റ്, WMCA വോക്കിങ്, SEEMA ഈസ്റ്റ് ബോൺ, MAP പോർട്സ് മൗത്ത്, MCH ഹോർഷം, HUM ഹോവാർഡ്‌സ് ഹീത്ത്, DMA ഡാർട്ട് ഫോർഡ്, MMA മെഡ് വേ,ക്ലബ് കേരള ഹോർഷം, MAS സൗത്ത് ആംട്ടൺ, WMA വോക്കിംഗ്, MARC റെഡിങ്, AMA ആഷ്ഫോർഡ്, അസോസിയേഷൻ ഓഫ് സ്ലൗ മലയാളിസ് ,ബ്രിട്ടീഷ് കേരളൈറ്റ്സ് സൗത്തോൾ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.

മുൻ നാഷണൽ പ്രസിഡണ്ട് മനോജ് പിള്ള, മുൻ നാഷണൽ ജോയിൻ്റ് ട്രഷറർ എബ്രഹാം പുണ്യം പുരയിടം മുൻ റീജണൽ പ്രസിഡണ്ട് ആൻറണി എബ്രഹാം വെയിൽസിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവ് അംഗം ബെന്നി അഗസ്റ്റ്യൻ, ഈസ്റ്റ് റീജണൽ പ്രസിഡണ്ട് ജോബി ജോർജ് എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട്ശ്രദ്ധേയമായി ഈ വർഷത്തെ കലാമേള.

വിവിധ സ്വാഗതസംഘം സബ് കമ്മിറ്റികളെ നയിച്ച് കൊണ്ട് ശാരിക അമ്പിളി, മെബി മാത്യു, ഡാഫിനി എൽദോസ്, സനോജ് ജോസ്, സുനോജ് ശ്രീനിവാസ്, റെനോൾഡ് മാനുവൽ, അലൻ അക്കര, ബെർവിൻ ബാബു, ലിറ്റോ കോരൂത്ത്, ബാബു പറക്കുടിയിൽ, പവിത്രൻ ദാമോദരൻ, സ്റ്റാലിൻ പ്ലാവില, ജോമോൻ വർഗ്ഗീസ്, ഹാഷിം കുഞ്ഞുമുഹമ്മദ്, ജോയാസ് ജോൺ, ആൻ്റണി തെക്കേപ്പറമ്പിൽ, ജോബി ഫിലിപ്പ്, ജോബിൻ ജോസ്, ലിജി ജോൺ, ബിനോയ് സേവ്യർ, ജോസിൻ പകലോമറ്റം, റീന ജോമോൻ, ഡെന്നീന്ന് വറീത്, റോഷൻ അമ്പൂക്കൻ, അഭിലാഷ് ഏബൽ, Dr. ജോസ് പ്രകാശ്, ജെന്നി മാത്യു, ജയപ്രകാശ് പണിക്കർ, മിനി ജയിംസ്, സജീവ് S നായർ, ഷെന്നി ജോസ്, ജോബിൻ ജോസ് തുടങ്ങിയവർ കലാമേളക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more