യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ വിഗണിൽ…….. അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും…… ഷീജോ വർഗ്ഗീസ് മുഖ്യാതിഥി……. സമാപന സമ്മേളനത്തിൽ ജയകുമാർ നായരും, വർഗ്ഗീസ് ഡാനിയലും വിശിഷ്ടാതിഥികൾ
Oct 10, 2025
അനിൽശ്രീ ഹരി(പി.ആർ.ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള നാളെ ഡീൻ ട്രസ്റ്റ് വിഗൻ അങ്കണത്തിൽ, വിവിധ വേദികളിലായി നടക്കുന്നു. കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർത്ഥികളും ഇക്കുറിയും രംഗത്തെത്തുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. പ്രായം അനുസരിച്ച് കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പര്‍ സീനിയർ, കോമൺ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും, തുടർന്ന് വിവിധ വേദികളിലായി അരങ്ങേറുന്ന മത്സരങ്ങൾ 6 മണിയോടെ അവസാനിക്കുകയും, തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. നാനൂറിലധികം മത്സാർത്ഥികൾ പങ്കെടുക്കുന്ന കലാമേള ആസ്വാദകരുടെ ഹൃദയത്തിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കുന്നതാണ്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്‌മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാപ്രകടനങ്ങൾ കണ്ടു ആസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളികളേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുവാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
കലാമേളക്ക് മാറ്റ് കൂട്ടുന്നതിന് ഹംഗ്രി ഹാർവെസ്റ്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല രാവിലെ മുതൽ ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
Screenshot
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ടൈറ്റിൽ സ്പോൺസേഴ്സ്
റോസ്റ്റർ കെയർ (Roster Care),
ഹംഗ്രി ഹാർവെസ്റ്റ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് (Hungry Harvest South Indian Restaurant & Takeaway),
സ്‌പൈസ് എക്സ്പ്രസ്സ് (Spicexpress ) Kerala grocery shop.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ:
ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്‌ഗേജ് ആൻഡ് ഇൻഷുറൻസ് (Life Line Protect)
പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
click on malayalam character to switch languages