1 GBP = 121.06
breaking news

യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ കലാമേള ഷെഫീൽഡിന് ഹാട്രിക് ജയം; EYC0 ഹൾ റണ്ണർ അപ്

യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ കലാമേള ഷെഫീൽഡിന് ഹാട്രിക് ജയം; EYC0 ഹൾ റണ്ണർ അപ്

യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 167 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. 161 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 99 പോയിൻ്റുമായി വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ (വെക്ഫീൽഡ്) മൂന്നാം സ്ഥാനവും 47 പോയിൻ്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷൻ നാലാം സ്ഥാനവും നേടി.

ഒക്ടോബർ മാസം 4ആാം തീയതി ശനിയാഴ്ച ഫിർത്ത്‌ പാർക്ക് അക്കാദമി സ്കൂൾ ഹാളിൽ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച മത്സരങ്ങൾ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ ഉത്‌ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് അധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ റീജിയണൽ ആർട്സ് കോർഡിനേറ്റർ ആതിര മജ്നു സ്വാഗതവും സെക്രട്ടറി അജു തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് , ട്രഷറർ ഡോ. സീതൾ മാർക്ക്, റീജിയണൽ വൈസ്പ്രസിഡന്റ്മാരായ ഡോ. അഞ്ചു ഡാനിയേൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സുജീഷ് പിള്ള, ജോയിൻ്റ് ട്രഷറർ അരുൺ ഡൊമിനിക് കമ്മറ്റി അംഗങ്ങളായ റൂബിച്ചൻ, ഹരികൃഷ്‌ണൻ, അലീന, ജേക്കബ് കളപ്പുരയ്ക്കൽ, ബാബു സെബാസ്റ്റ്യൻ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോർക്ഷയറിലെ മത്സരങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുവാനായി യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജോബിൻ ജോർജും മുൻ നാഷണൽ ട്രഷറർ ഡിക്സ് ജോർജും മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യനും രാവിലെ തന്നെ മത്സരനഗരിയിൽ എത്തിച്ചേർന്നിരുന്നു.

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ചു സ്റ്റേജുകളിലാണ് കലാമത്സരങ്ങൾ അരങ്ങേറിയത്. റീജിയണിലെ 16 അസോസിയേഷനുകളിൽ നിന്നും 520 ൽപരം മത്സരാത്ഥികളൾ പങ്കെടുത്ത ഓരോ ഇനങ്ങളിലും പ്രവചനാതീതമായ അത്യന്തം ആവേശം നിറഞ്ഞ മൽസരങ്ങളായിരുന്നു അരങ്ങേറിയത്.

ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ദിയ ജോർജ് കലാതിലകമായും വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ബൈജു ജോസഫ് ജോസ് ഭാഷ കേസരിപട്ടങ്ങളും നേടി. ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവാ മരിയ കുര്യാക്കോസ്‌ തുടർച്ചയായി അഞ്ചാം വർഷവും നാട്യമയൂരപട്ടം നേടിയപ്പോൾ അത് ഇത്തവണ പങ്കിടാൻ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ശിവാനി സനോജ് കൂടെയുണ്ടായിരുന്നു.

കിഡ്സ് വിഭാഗത്തിൽ പ്രതീക്ഷാ മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള അവന്തിക ഗിരീഷ് ഗ്രൂപ് ചാപ്യൻ സ്ഥാനം നേടി. സബ്‌ജൂനിയർ തലത്തിൽ ഗ്രൂപ്പ് ചാമ്പ്യൻ ഷെഫീൽഡിന്റെ ശിവാനി നേടിയപ്പോൾ ജൂനിയർ ചാമ്പ്യൻ ആയി EYCO യുടെ ഇവ കുര്യാക്കോസും സീനിയർ വിഭാഗത്തിൽ ലീഡ്സിൽ നിന്നുള്ള സ്വാതി ഉദയപ്പൻ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയി.

വൈകിട്ട് എട്ടുമണിക്ക് സമാപന സമ്മേളനം യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉത്‌ഘാടനം ചെയ്യുകയും ആദ്യസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

സമയബന്ധിതമായി നടത്തിയ ഈ കലാമേള ഒരു വൻ വിജയമാക്കുവാൻ സഹായിച്ച അംഗ അസോസിയേഷൻ ഭാരവാഹികൾക്കും വോളണ്ടിയേഴ്സിനും ജഡ്ജസിനും സ്പോൺസർ മാരായ ജി എം പി സോഫ്റ്റ് വെയർ, സെനിത് സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ, കോടി ഗ്യാസ്, തെക്കൻസ് ടേസ്റ്റ് ഓഫ് ഇന്ത്യ , ചാക്കോ കോട്ടേജ്, ഹീലിംഗ് ഹാൻഡ് ആയുവേദിക് മസ്സാജ് സെന്റർ, ജിയ ട്രാവൽസ്, ടാലൻ്റ് സ്റ്റ്ടി സെൻ്റർ, ഏഡൻസ് ഫിഷ്, ക്രിസ്റ്റൽ മീഡിയ എന്നീ സ്ഥാപങ്ങൾക്കും വ്യക്തിപരമായി സഹായിച്ചവർക്കും രുചികരമായ ഭക്ഷണം വിതരണം ചെയ്തത് തക്കോലം റെസ്റ്ററന്റ് കാറ്ററിങ് സർവീസിനും ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം മനോഹരമായി കൈകാര്യം ചെയ്ത മ്യൂസിക് മിസ്റ്റിനും എല്ലാ വിധികർത്താക്കൾക്കും സ്റ്റേജ് മാനേജർ മാർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് അമ്പിളി എസ് മാത്യൂവും സെക്രട്ടറി അജു തോമസും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more