യുക്മ – റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് കലാമേള രജിസ്ട്രേഷൻ പൂർത്തിയായി…… കലാമാമാങ്കം ഒക്ടോബർ 11 ന് വിഗണിൽ…… അതിവിപുലമായ സംഘാടക സമിതിയുമായി ടീം നോർത്ത് വെസ്റ്റ്
Oct 07, 2025
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)
പ്രവാസി ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ നാഷണൽ കാലമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. നാട്ടിൽ നിന്നും മാറി പ്രവാസലോകത്തു എത്തുന്നവർക്ക് അവരുടെ കഴിവുകൾ മാറ്റുരുക്കുവാൻ യുക്മ നടത്തുന്ന കലാമേളകൾ ഒരു മുതൽകൂട്ടാണ്.
ഒക്ടോബർ 4നു അവസാനിച്ച രജിസ്‌ട്രേഷൻ കഴിഞ്ഞപ്പോൾ കലാമത്സരങ്ങളിൽ മിറ്റുരക്കാൻ എത്തുന്നത് 400 ഇൽ പരം മത്സാർത്ഥികൾ ആണ്. കലാമേളക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ ദൃതഗതിയിൽ നടക്കുന്നു. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ നോർത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന വിഗൻ മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവർത്തിച്ചു വരുന്നു.
ഷാജി വരാക്കുടി ചെയർമാൻ ആയ കമ്മിറ്റിയിൽ വൈസ് ചെയർമാൻ ആയി എബ്രഹാം കുംബ്ലാനിക്കലിനെയും, കലാമേള കൺവീനർ ആയി രാജീവ് സി.പി യുടെയും നേതൃത്വത്തിൽ വിപുലമായ കലാമേള കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നു. കലാമേള കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ :
ജനറൽ കോർഡിനേറ്റർമാർ : സനോജ് വർഗീസ്, ബിനോജ് ചിറത്തറ.
ജോയിൻ്റ് കോർഡിനേറ്റർമാർ: ജെറിൻ ജോസ്, ജിൽസൺ ജോസഫ്, തോമസ് മാത്യു.
സ്വാഗതസംഘം: അഭി പുതിയവളപ്പിൽ, പ്രിൻസി നോവിനോ, സോണിയ ജോസ്.
രജിസ്ട്രേഷൻ കമ്മിറ്റി: സിജോ വർഗീസ്, രാജീവ് സി.പി, സിൻ്റോ കുര്യൻ.
സാമ്പത്തികം: ഷാരോൺ ജോസഫ്, ജോബി ജോസഫ്, അനിൽ ഹരി, ജിതിൻ ജെയിംസ്
ഓഫീസ് ഇൻചാർജ്: കുര്യൻ ജോർജ്, ബിജു പീറ്റർ
വെൽഫെയർ കമ്മിറ്റി: ജെറിൻ ജോസ്, ബിജോയ് തോമസ്, സജി പി.പി, ജോസഫ് പീറ്റർ.
ഗ്രീൻറൂം മാനേജർമാർ: അശ്വതി പ്രസന്നൻ, ജിലി ജേക്കബ്, സിൻ്റോ കുര്യൻ.
പ്രഥമശുശ്രൂഷ: പ്രിൻസി നോവിനോ, ശ്രീലക്ഷ്മി മിഥുൻ, സോണിയ ജോസ്
മീഡിയ കോ ഓർഡിനേറ്റേഴ്‌സ്: അലക്‌സ് വർഗീസ്, അനിൽ ഹരി, ജനീഷ് കുരുവിള, ബിനു തോമസ്
അപ്പീൽ കമ്മിറ്റി: അലക്‌സ് വർഗീസ്, ഷാജി വരാക്കുടി, സനോജ് വർഗീസ്.
കലാമേളയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർത്ഥിക്കുന്നതായി കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി വരാക്കുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോ ഓർഡിനേറ്റർ രാജീവ് സിപി ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
കലാമേളക്ക് മാറ്റ് കൂട്ടുന്നതിന് ഹംഗ്രി ഹാർവെസ്റ്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കുന്നതായി രിക്കും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ടൈറ്റിൽ സ്പോൺസേഴ്സ്
റോസ്റ്റർ കെയർ (Roster Care),
ഹംഗ്രി ഹാർവെസ്റ്റ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് (Hungry Harvest South Indian Restaurant & Takeaway),
സ്‌പൈസ് എക്സ്പ്രസ്സ് (Spicexpress ) Kerala grocery shop.
നോർത്ത് വെസ്റ്റ് കലാമേളയുടെ മറ്റ് സ്പോൺസേഴ്സ്:
ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്‌ഗേജ് ആൻഡ് ഇൻഷുറൻസ് (Life Line Protect)
പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages