1 GBP =
breaking news

കാർഗോ ഫോഴ്സ് -യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളസോജൻ ജോസഫ് MP ഉൽഘാടകൻ,അഡ്വ: എബി സെബാസ്റ്റ്യൻസമ്മാനദാനം.

കാർഗോ ഫോഴ്സ് -യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളസോജൻ ജോസഫ് MP ഉൽഘാടകൻ,അഡ്വ: എബി സെബാസ്റ്റ്യൻസമ്മാനദാനം.

റെഡ് ഹില്ലിൻ മെൻസ്മെർസ്‌തം പാർക് സ്കൂൾ ഹാളിലെ പ്രത്യേകം തയ്യാറാക്കിയ നാല് വേദികളിൽ അരങ്ങേറുന്ന കലാമാമാങ്കത്തിന് ഇന്ന് രാവിലെ 11 മണിക്ക്
മലയാളികളുടെ അഭിമാനമായ . ആഷ്ഫോർഡ് MP ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും. നാഷണൽ ട്രഷററായ ഷിജോ വർഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉൽഘാടന സമ്മേളനത്തിന്
റീജണൽ പ്രസിഡണ്ട് ജിപ്ഷ്യൻ തോമസ് അധ്യക്ഷത വഹിക്കും. നാഷണൽ എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേന്ദ്രൻ അരക്കോട്ട് ആശംസ അറിയിക്കുന്ന
യോഗത്തിന്സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതവും ട്രഷറർ തേജു മാത്യു നന്ദിയും പ്രകാശിപ്പിക്കും.

തുടർന്ന് നടക്കുന്ന കലാമാമാങ്കത്തിൽ 23 അസോസിയേഷനുകളിലെ 300 ഓളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. വൈകിട്ട് നടക്കുന്ന സമ്മാനദാന സമ്മേളനം
യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യും.
തുടർന്ന്ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന റീജണൽ ചാമ്പ്യഷിപ്പ്
നാഷണൽ പ്രസിഡൻ്റ് അഡ്വ. എബിസെബാസ്റ്റ്യൻ വിക്കയികൾക്ക് സമ്മാനിക്കും. ഈ വർഷത്തെ
കിരീട ജേതാക്കളെ പ്രഖ്യാപിക്കുന്ന
സമ്മാനദാന സമ്മേളത്തിൽ മുൻ നാഷണൽ പ്രസിഡണ്ട്മാരായ മനോജ് പിള്ള, വർഗീസ് ജോൺ, നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട്, എബ്രാഹം പൊന്നും പുരയിടം തുടങ്ങിയവർ വ്യക്തിഗത വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുമെന്ന്
റീജണൽ പ്രസിഡണ്ട് ജിപ്സൺ തോമസ്
സെക്രട്ടറി സാംസൺ പോൾ ട്രഷറർ തേജു മാത്യൂസ്എ ന്നിവർ അറിയിച്ചു.

അജു വർഗീസ് റെനോൾഡ് മാനുവൽ, അലൻ അക്കര , ലിറ്റോ കോരൂത്ത്, ശാരിക അമ്പിളി, മെബി മാത്യു, ഡാഫ്നി എൽദോസ്, സനോജ് ജോസ്, സുനോജ് ശ്രീനിവാസൻ, ബെർവിൻ ബാബു, എറിക്സൺ ജോസഫ്, വരുൺ നായർ ,
അനിൽ സെബാസ്റ്റ്യൻ, ബൈജു ശ്രീനിവാസസ്, ജോൺസൻ മാത്യൂസ് തുടങ്ങിയ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മറ്റികൾ
മത്സരങ്ങളെ ഏകോപിപ്പിച്ച് കലാമേള നിയന്ത്രിക്കും.

ബാബു പറക്കുടിയിൽ ജോയാസ് ജോൺ,
പവിത്രൻ ദാമോദരൻ, ഡെന്നീസ് വറീത്
ബിനു കൂട്ടുങ്കൽ, സ്റ്റാലിൻ പ്ലാവില, ഹാഷിം കുഞ്ഞ് മുഹമ്മദ്, ജയപ്രകാശ് പണിക്കർ,
ജോമോൻ വർഗ്ഗീസ്, മംഗളവദനൻ, ആൻ്റണി തെക്കേപ്പറമ്പിൽ,
പ്രസാദ് ഒഴാക്കൽ, നിൻ്റു രാധാകൃഷ്ണൻ, ജോബിൻ ജോസ്, , ഷാ ഹരിദാസ്, ജോബി ഫിലിപ്പ്, റോഷിൻ അമ്പൂക്കൻ വർഗ്ഗീസ്,
ജെന്നി മാത്യു, പ്രജുൽ കല്ലിടിൽ, അലോഷ്യസ് അഗസ്റ്റ്യൻ, ബോബൻ സെബാസ്റ്റ്യൻ, ഷാജി തോമസ് , മാൽക്കം പുന്നൂസ് , അഭിലാഷ് അബേൽ, ജോസ് ഫെർണാണ്ടസ്, മാത്യു ജേക്കബ്, ബിനോയ് സേവ്യർ, ഡോ. ജോസ് പ്രകാശ്, ടോജോ രാജു, എന്നിവർ വിവിധ മത്സര വിജയികൾക്ക് ട്രോഫികൾ നൽകി ആദരിക്കും.

കാർഗോ ഫോഴ്സ്
അണിയിച്ചൊരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജൺ കലാമേളയുടെയുടെ വിജയകരമായ നടത്തിപ്പിന് ഞങ്ങളോട് സഹകരിച്ച യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ..

കാർഗോ ഫോഴ്സ് അണിയിച്ചൊരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജൺ കലാമേള 2025 ൻ്റെ വിജയകരമായ നടത്തിപ്പിന് തങ്ങളോട് സഹകരിച്ച
യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ
പോൾ ജോൺ സോളിസിറ്റേഴ്സ് ,
ദി കേരളാ റെസ്റ്റോറൻ്റ്സ്
ലൈഫ് ലൈൻ പ്രൊട്ടക്റ്റ്
വോസ്റ്റെക് ഗ്ലോബൽ & നെഴ്സിങ്ങ് , MG ട്യൂഷൻ , ഫുഡ് ലാൻ്റ്, ജിയാ ട്രാവൽസ് , ബെസ്റ്റ് ഓപ്ഷൻ , JMP സോഫ്റ്റ് വേയേഴ്സ്, തെരേസാസ് ലണ്ടൻ എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more