1 GBP = 126.74
breaking news

യുക്‌മ – കാർഗോ ഫോഴ്‌സ് സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 04 ശനിയാഴ്ച റെഡ്‌ഹില്ലിൽ.

യുക്‌മ – കാർഗോ ഫോഴ്‌സ് സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 04 ശനിയാഴ്ച റെഡ്‌ഹില്ലിൽ.

എറിക്സൻ ജോസഫ്

(പി ആർ ഒ യുക്മ സൗത്ത് ഈസ്റ്റ്)

യുക്മ – കാർഗോ ഫോഴ്‌സ് സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളയ്ക്ക്സ ർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച്  രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. മാർസ് റെഡ്ഹിൽ ആതിഥ്യമരുളുന്ന കലാമേളയ്ക്ക് രണ്ട് നാളുകൾ കൂടി ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി  സംഘാടകർ അറിയിച്ചു.

കഴിഞ്ഞ കലാമേളകളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി നാല്  വേദികളിൽ അരങ്ങേറുന്ന കലാമാമാങ്കത്തിന് യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഇരുപത്തിയാറ്  അംഗ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 300 ഓളം  മത്സരാർത്ഥികൾ 450 ലധികം മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.

യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യ രക്ഷാധികാരിയും,   മുൻ നാഷണൽ പ്രസിഡൻ്റുമാരായ വർഗീസ് ജോൺ, മനോജ്കുമാർ പിള്ള, നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ രക്ഷാധികാരികളായും, റീജണൽ പ്രസിഡണ്ട് ജിപ്സൺ തോമസ് ചെയർമാനും, റീജണൽ സെക്രട്ടറി സാംസൺ പോൾ ജനറൽ കൺവീനറും, ട്രഷറർ തേജു മാത്യുസ് ചീഫ് കോർഡിനേറ്ററുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

കൂടാതെ വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻമാരും കൺവീനർമാരുമായി റീജണൽ നേതാക്കളായ ആൻ്റണി അബ്രാഹം,റെനോൾഡ് മാനുവൽ, അലൻ അക്കര, ലിറ്റോ കോരൂത്ത്, ശാരിക അമ്പിളി, മെബി മാത്യു, ഡാഫ്നി എൽദോസ്, സനോജ് ജോസ്, സുനോജ് ശ്രീനിവാസൻ, ബെർവിൻ ബാബു, എറിക്സൺ ജോസഫ്, വരുൺ നായർ, അനിൽ സെബാസ്റ്റ്യൻ, ബൈജു ശ്രീനിവാസ്, ജോൺസൻ മാതൃൂസ് എന്നിവരും വിവിധ അസോസിയേഷൻ നേതാക്കളായ ബാബു പറക്കുടിയിൽ, 

ജോയാസ് ജോൺ, പവിത്രൻ  ദാമോദരൻ, ഡെന്നീസ് വറീത്, ജയപ്രകാശ് പണിക്കർ, ജോമോൻ വർഗ്ഗീസ്, ആൻ്റണി തെക്കേപ്പറമ്പിൽ, നിൻ്റു രാധാകൃഷ്ണൻ, ജോബിൻ ജോസ്, സ്റ്റാലിൻ പ്ലാവില , ഷാ ഹരിദാസ്, പ്രസാദ് ഒഴാക്കൽ, മംഗളവദനൻ, ബിനു കൂട്ടുങ്കൽ, ജോബി ഫിലിപ്പ്, റോഷിൻ അമ്പൂക്കൻ വർഗ്ഗീസ്, ജെന്നി മാത്യു, പ്രജുൽ കല്ലിടിൽ, അലോഷ്യസ്  , ബോബൻ സെബാസ്റ്റ്യൻ, ഷാജി തോമസ് , മാൽക്കം പുന്നൂസ്  , അഭിലാഷ് അബേൽ, ജോസ് ഫെർണാണ്ടസ്, മാത്യു ജേക്കബ്, ബിനോയ് സേവ്യർ, ഡോ. ജോസ് പ്രകാശ്, ടോജോ രാജു, എന്നിവരടങ്ങിയ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

ഒക്ടോബർ നാലിന് രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.അഞ്ച് പൗണ്ട് റിസ്റ്റ് ബാൻ്റ് റിസപ്ഷൻ കൗണ്ടറുകളിൽ നിന്ന് ലഭ്യമായിരിക്കും.മത്സരാർത്ഥികളുടെ സൗജന്യ എൻട്രി ബാഡ്ജുകൾ ചെസ്റ്റ് നമ്പറിനോടൊപ്പം അസോസിയേഷൻ ഭാരവാഹികൾക്ക് കൈപ്പറ്റാനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു.

ദൂര പ്രദേശങ്ങളിൽ നിന്ന് വരുന്ന മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ച് രാവിലെ 8.30 മുതൽ ബ്രേക്ഫാസ്റ്റ് ഉൾപ്പെടെ കലാമേളയുടെ കേറ്ററിംഗ് പാർട്ണർമാരായ “ദി കേരള റസ്റ്റോറൻ്റ്സ് ” ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേറ്ററിംഗ് കൌണ്ടറുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.

യുക്മ – കാർഗോ ഫോഴ്സ് അണിയിച്ചൊരുക്കുന്ന സൗത്ത് ഈസ്റ്റ് റീജൺ കലാമേള 2025 ൻ്റെ വിജയകരമായ നടത്തിപ്പിന് ഞങ്ങളോട് സഹകരിച്ച യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ സോളിസിറ്റേഴ്സ്, ദി കേരളാ റെസ്റ്റോറൻ്റ്സ്, വോസ്റ്റെക് ഗ്ലോബൽ & നെഴ്സിങ്ങ് , MG ട്യൂഷൻ, ഫുഡ് ലാൻ്റ്, ജിയാ ട്രാവൽസ്, ബെസ്റ്റ് ഓപ്ഷൻ, JMP സോഫ്റ്റ് വേയേഴ്സ്, തെരേസാസ് ലണ്ടൻ, യുക്മ ന്യൂസ് എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more