1 GBP = 126.74
breaking news

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് തിരുവോണം

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് തിരുവോണം

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് ഒരുപാട് സ്നേഹത്തോടെ ഒരായിരം ഓണാശംസകള്‍. ചിങ്ങം പിറക്കുന്നതു മുതൽ ഓരോ മലയാളിയും തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. പുത്തൻ ഉടുപ്പും, പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമായി സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു തിരുവോണനാൾ വന്നെത്തിയിരിക്കുന്നു.

ഏതൊരു മലയാളിക്കും ഓണം ഒരു വികാരമാണ്. ഓണം എന്ന ഉത്സവത്തിൻ്റെ ഭം​ഗി പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലാണ്. ഒരു സാധാരണ ദിവസത്തിനപ്പുറം, ഏറെ സന്തോഷകരമായ ദിവസം തന്നെയാണ് തിരുവോണം. ഐതിഹ്യം അനുസരിച്ച് എല്ലാ വർഷവും ഈ തിരുവോണത്തിനാണ് മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. പതിവ് തെറ്റാതെ തന്നെയാണ് ഇക്കുറി യുകെ മലയാളികളുടെയും തിരുവോണം…. വിവിധയിടങ്ങളിൽ വസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ച് ഒത്തുകൂടി ഓണം ആഘോഷിക്കുന്നത് യുകെയിലെവിടെയും ഇന്ന് പതിവ് കാഴ്ച്ചയാണ്. വീടുകളിൽ ഓണം ആഘോഷിക്കുന്നതിനപ്പുറം പ്രാദേശിക മലയാളി അസ്സോസിയേഷനുകളെല്ലാം തന്നെ ഓണാഘോഷത്തിന്റെ തിരക്കുകളിലാണ്. കഴിഞ്ഞയാഴ്ച്ച മുതൽ ആരംഭിച്ച ഓണാഘോഷങ്ങൾ ഈ മാസം അവസാനം വരെ തുടരും.

ഓണത്തിൻ്റെ ഐതിഹ്യം

മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി പണ്ട് നാടു ഭരിച്ചിരുന്നു. പ്രജാപ്രിയനായ ഈ രാജാവിനോട് ഒരു ബ്രാഹ്മണ യുവാവ് തപസ്സ് അനുഷ്ഠിക്കാൻ 3 അടി മണ്ണ് ചോദിച്ചു. വാമനനെന്ന ബ്രാഹ്മണ ബാലനായി അവതരിച്ചത് മഹാവിഷ്ണുവാണ്. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. എന്നാൽ വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തെ സ്ഥലം ചോദിച്ചപ്പോൾ സത്യവാനായ ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി. തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ കാണാൻ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more