1 GBP = 114.00
breaking news

യുകെ ക്നാനായ കുടുംബ സംഗമം – വാഴ്‌വ് 2025-തിന്റെ ടിക്കറ്റ് കിക്ക് ഓഫ് മെയ് 17 ന് ബർമിഹാമിൽ വച്ച് നടത്തപ്പെടുന്നു.

യുകെ ക്നാനായ കുടുംബ സംഗമം – വാഴ്‌വ് 2025-തിന്റെ ടിക്കറ്റ് കിക്ക് ഓഫ് മെയ് 17 ന് ബർമിഹാമിൽ വച്ച് നടത്തപ്പെടുന്നു.

ജോണി മാത്യു

മെയ് 17, ശനിയാഴ്ച 10മണിക്ക് യുകെയിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ ഒന്നു ചേർന്ന് അഭിവന്ദ്യ പിതാവ് മാർ അപ്രം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കുടുംബ സംഗമം -വാഴ്‌വ് 2025- തിനുള്ള ടിക്കറ്റ് ഗ്രാൻഡ് കിക്ക് ഓഫ് ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ക്നാനായക്കാരുടെ അധിക ചുമതല വഹിക്കുന്ന വികാരി ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര, ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ, കൺവീനർ ഫാദർ സജി തോട്ടത്തിൽ, ഫാദർ ജോഷി കൂട്ടുംകൽ ,ജോയിൻ കൺവീനർ സജി രാമചനാട്ട്, യുകെയുടെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ക്നാനായ വൈദികരുടെയും അനേകം വിശ്വാസികളുടെയും,15 ക്നാനായ മിഷനുകളിലെ കൈക്കാരൻമാരുടെയും,വിവിധ കമ്മിറ്റികളുടെ കോഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ മെഗാ സ്പോൺസർ, ഗ്രാൻഡ് സ്പോൺസർ,ഡയമണ്ട് ഫാമിലി ടിക്കറ്റും, പ്ലാറ്റിനം ഫാമിലി ടിക്കറ്റും പ്രകാശനം ചെയ്യും. ഫൈനാൻസ്, രജിസ്ട്രേഷൻ കമ്മിറ്റികളുടെ കൺവീനർമാരായ റെമി ജോസഫ് പഴയിടത്ത്, എബി നെടുവാമ്പുഴ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നൽകും.

2025 ഒക്ടോബർ 4-ന് യുകെയിലെ ബർമിങ്ഹാമിലെ Bethel Convention centre- ൽ വച്ചാണ് വാഴ്‌വ് 2025 നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, യുകെയിലെ ക്നാനായ വൈദികരുടെയും, കാർമ്മികത്വത്തിൽ വി.കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും.

15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാരിൽ നിന്നും, പാസ്റ്റർ കൗൺസിൽ , ഹെഡ് ടീച്ചേഴ്സ്-നിന്നും തിരഞ്ഞെടുത്ത
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഈ സംഗമത്തിനായി നടന്നു വരുന്നത്.

ക്നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയിൽ തനിമയും, ഒരുമയും, സന്തോഷവും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും യുകെയിലെ എല്ലാ ക്നാനായ മക്കളെയും ഒക്ടോബർ 4 ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more